web analytics

അതിരപ്പിള്ളിയിലെ കൊമ്പന്റെ മസ്തകത്തിനേറ്റ മുറിവിന് ഒരടിയോളം ആഴം; ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘം

പെരുമ്പാവൂർ: മസ്തകത്തിന് പരുക്കേറ്റ അതിരപ്പിള്ളിയിലെ ആനയെ ചികിത്സയ്ക്കായി കോടനാട് എത്തിച്ചു. കപ്രിക്കാട് അഭയാരണ്യത്തിൽ പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ വെച്ചാണ് ആനയ്ക്ക് ചികിത്സ നൽകുക. ഒന്നര മാസത്തോളം ചികിത്സ വേണ്ടി വരുമെന്നാണ് ഡോക്ടർ അരുൺ സക്കറിയ പറയുന്നത്.

ആന ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമാകൂ. ആനയുടെ മസ്തകത്തിനേറ്റ മുറിവിന് ഒരടിയോളം ആഴമുണ്ട്. ഒന്നരമാസത്തോളം തുടർച്ചയായി ചികിത്സ നൽകേണ്ടിവരുമെന്നും ഡോ. അരുൺ സക്കറിയ മാധ്യമങ്ങളോട് പറഞ്ഞു.

ആനയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ തീരുമാനിച്ചിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. നൽകേണ്ട ചികിത്സയെക്കുറിച്ച് മാർഗരേഖ ഉണ്ടാക്കും. ആന മയക്കം വിട്ട് തുടങ്ങിയിട്ടുണ്ടെന്നും ശാന്തനായാണ് കാണുന്നതെന്നും ഡോക്ടർ പറഞ്ഞു. കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആനയ്ക്ക് ആദ്യം നൽകിയ ചികിത്സ ഫലം കണ്ടിരുന്നു. പുഴു കയറി വീണ്ടും അണുബാധയുണ്ടായതാണ്. ആന മയങ്ങി വീണത് ഗുണം ചെയ്തു. അതുകൊണ്ടാണ് സ്‌പോട്ടിൽ വെച്ച് ചികിത്സ നൽകാൻ സാധിച്ചത്. പഴുപ്പ് പൂർണമായും നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാവിലെ ആറുമണിയോടെയാണ് ആനയെ മയക്കുവെടി വെച്ച് പിടിക്കാനുള്ള ശ്രമകരമായ ദൗത്യം തുടങ്ങിയത്. കുങ്കിയാനകളുടെ സഹായത്തോടെ ആനയെ അനിമൽ ആംബുലൻസിൽ കയറ്റി 9.30 ഓടെ ദൗത്യസംഘം കോടനാടേക്ക് തിരിച്ചു.

അതിരപ്പള്ളിയിൽ നടന്നത് സങ്കീർണമായ ദൗത്യമായിരുന്നു എന്നും വിദഗ്ധ ചികിത്സ നൽകി ആനയെ രക്ഷപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വാഴച്ചാൽ ഡിഎഫ്ഒ ആർ ലക്ഷ്മി പറഞ്ഞു. ഒന്നര മാസത്തോളം ആനയെ കൂട്ടിൽ തന്നെ നിർത്തി വിദഗ്ധ ചികിത്സ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img