ഒരു ജോലി കിട്ടിയാൽ കുറച്ചുദിവസം അവധിയെടുത്ത് വീട്ടിലിരിക്കാം എന്ന് നാമൊക്കെ തമാശയായി പറയാറുണ്ട്. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം അല്ലേ.? എന്നാൽ 20 വർഷമായി അത്തരത്തിൽ ഒരു പണിയും എടുക്കാതെ ശമ്പളം വാങ്ങിയ ഒരു യുവതിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (The woman filed a complaint against the company for giving salary without work)
ലോറൻസ് വാൻ വാസൻ ഹോവ് എന്ന യുവതിയാണ് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു പോകുന്നതായി കാട്ടി കമ്പനിക്കെതിരെ പരാതി നൽകാൻ ഒരുക്കുന്നത്. ടെലികോം കമ്പനിയായ ഓറഞ്ചിനെതിരെയാണ് ഇവർ കേസ് കൊടുത്തിരിക്കുന്നത്.
സംഭവം ഇങ്ങനെ:
യുവതിക്ക് ഹെമിപ്ലെജിയ എന്ന രോഗാവസ്ഥയുണ്ട്. ശരീരത്തിന്റെ ഒരുഭാഗമോ അല്ലെങ്കിൽ പൂർണമായോ തളർന്നു പോകുന്ന തരത്തിലുള്ള രോഗമാണിത്. 1993 -ൽ ഫ്രാൻസ് ടെലികോമിൽ സിവിൽ സർവെന്റായി ജോലി ലഭിച്ച യുവതിക്ക് തന്റെ ശാരീരീരികാവസ്ഥയ്ക്ക് യോജിച്ച് പോസ്റ്റാണ് നൽകിയിരുന്നത്.
പിന്നീട് കമ്പനി ഓറഞ്ച് ഏറ്റെടുത്തു. ഇതോടെ, 2002 വരെ സെക്രട്ടറിയായും എച്ച്ആർ ഡിപ്പാർട്ട്മെൻ്റിലും ജോലി ച
ചെയ്‌തിരുന്ന യുവതിയെ ആ ഓഫീസിൽ നിന്നും ഫ്രാൻസിന്റെ മറ്റൊരു ഭാഗത്തേക്കുള്ള ഓഫീസിലേക്ക് മാറ്റാൻ കമ്പനി തീരുമാനിച്ചു.
പുതിയ ഓഫീസ് അവളുടെ ശരീരിക അവസ്ഥയുമായി പൊരുത്തപ്പെടാതെ വന്നതോടെ പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങി. എന്നാൽ പുതിയ സ്ഥലത്ത് തനിക്ക് കാര്യമായ ജോലി ഒന്നും ലഭിച്ചിരുന്നുമില്ല. കൃത്യമായ എല്ലാ മാസവും കമ്പനി ശമ്പളവും നൽകിയിരുന്നു. എനിക്ക് കൃത്യമായി ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനി നൽകിയില്ല എന്നും തന്നോട് വിവേചനം കാട്ടി എന്നും കാണിച്ചാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
എന്നാൽ ആരോപണം ഓറഞ്ച് നിഷേധിച്ചു. സാധ്യമായ എല്ലാ സഹായവും ചെയ്തു കൊടുത്തിരുന്നു എന്നും കൃത്യമായി ശമ്പളം നൽകിയിരുന്നു എന്നുമാണ് കമ്പനി പറയുന്നത്. ഫലത്തിൽ ചെയ്ത നല്ല കാര്യം ഇപ്പോൾ കമ്പനിക്ക് തിരിച്ചടി ആയിരിക്കുകയാണ്.