കലൂർ: കലൂർ സ്റ്റേഡിയത്തിനടുത്ത് പ്രവർത്തിച്ചുവരുന്ന ഭക്ഷണശാലയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐ ഡെലി കഫെയിൽ ആയിരുന്നു സംഭവം. അടുക്കള ഭാഗത്തുനിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ഫയർ ഫോഴ്സ് എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.