web analytics

മദ്യപിച്ച് എന്നും അമ്മയെ തല്ലുന്ന കാഴ്ചകണ്ടു ഗതികെട്ടു; മകൻ അച്ഛനെ അരിവാളിനു വെട്ടിക്കൊന്നു

മദ്യപിച്ച് അമ്മയെ അച്ഛൻ ഇന്നത്തെ തല്ലുന്നത്‌ കണ്ടു ഗതികെട്ട പതിനഞ്ചുകാരൻ അച്ഛനെ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പാചകക്കാരനായിരുന്നു കൊല്ലപ്പെട്ട അച്ഛൻ. യുവാവ് പതിവായി മദ്യപിച്ചെത്തി ഭാര്യയെ മർദിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഭാര്യയെ മർദിക്കുകയായിരുന്നു. ഇത് കണ്ട മൂത്ത മകൻ അരിവാൾ എടുത്ത് പിതാവിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ അച്ഛൻ മരിച്ചു. അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മകനെ കസ്റ്റഡിയിലെടുത്തു. അച്ഛന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.

Read also; ഇന്ത്യക്കാർക്ക് ഇനി ഈസിയായി യൂറോപ്പിലേക്ക് പറക്കാം; ഇന്ത്യക്കാർക്ക് മാത്രമായി സുപ്രധാന ഇളവ് പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ !

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img