web analytics

പിടികൂടിയ മയക്കുമരുന്നിലെ തൊണ്ടിമുതലുകൾ മാറ്റി; എസ്.ഐ.യ്ക്ക് എട്ടിന്റെ പണി കിട്ടി ! സംഭവം ഇങ്ങനെ:

തിരുവല്ലം കോളീയൂരിലെ വീട്ടിൽ നിന്ന് മയക്കുമരുന്നുമായി നാലുപേർ അറസ്റ്റിലായ സംഭവത്തിൽ പോലീസ് പിടിച്ചെടുത്ത തൊണ്ടിമുതലുകളിൽ ഉൾപ്പെട്ട ഹാഷിഷ് ഓയിലും ഇ- സിഗറ്റു എന്നിവ എഫ് ഐ ആറിൽ നിന്ന് ഒഴിവാക്കിയതായി ആരോപണത്തെ തുടർന്ന് എസ്.ഐ.യ്‌ക്കെതിരെ വകുപ്പുതല നടപടിക്ക് നീക്കം.

സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് എഡിജിപി ഇന്റലിജൻസിന് റിപ്പോർട്ട് കൈമാറി. പിടിച്ചെടുത്ത തൊണ്ടിമുതലുകൾ യഥാക്രമം മഹസറിൽ ഉൾപ്പെടുത്താത്തതിന് എസ്.ഐ.തോമസ് ഹീറ്റസിനെതിരെ വകുപ്പുതല അന്വേഷണം നടത്തും.

സംസ്ഥാനമൊട്ടാകെ പോലീസ് ലഹരിസംഘങ്ങളെ പിടികൂടി ജയിലടക്കുന്നതിനിടയിൽ പിടികൂടിയ തൊണ്ടിമുതൽ മഹസറിൽ ചേർക്കാത്തത്തിൽ എസ്.ഐ.ക്കെതിരെ സേനയിലും എതിർപ്പുണ്ട്. സിറ്റിപോലീസിലെ ഡാൻസാഫ് സംഘം വീട് വളഞ്ഞായിരുന്നു മയക്കുമരുന്നുമായി പ്രതികളെ പിടികൂടീയത്.

സംഘത്തിൽ നിന്ന് 30 ഗ്രാം കഞ്ചാവ്, . 66 ഗ്രാം എംഡിഎംഎ, 1.2 ഗ്രാം ഹാഷിഷ് ഓയിൽ. ഒരു ഇ.സിഗററ്റ് , എയർ ഗൺ എന്നിവ പിടികൂടീയിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവയിൽ പിടിച്ചെടുത്ത ഹാഷിഷ് ഓയിലും ഇ -സിഗററ്റും എഫ്.ഐ. ആറിൽ തൊണ്ടിമുതലുകളായി രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് എസ്.ഐക്കെതിരെയുളള ആരോപണം.

കഴിഞ്ഞ രണ്ടിനായിരുന്നു തിരുവല്ലം കോളീയൂർ ഭാഗത്തുളള വീട്ടിൽ നിന്ന് മയക്കുമരുന്നുമായി നാലുപേരെ ഷാഡോപോലീസൂം തിരുവല്ലം പോലീസ് ചേർന്ന് പിടികൂടിയത്. ഈ വീട്ടിലെത്തുന്നതിന് പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പോലീസ് പിടിച്ചെടുത്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img