web analytics

ഊണിൽ അച്ചാറില്ല ഒരു രൂപ തിരിച്ചു തരണമെന്ന് കസ്റ്റമർ; ഗൗനിക്കാതെ ഹോട്ടലുടമ; ഒടുവിൽ നഷ്ട പരിഹാരമായി നൽകേണ്ടി വന്നത് ആയിരങ്ങൾ

ചെന്നൈ:പാഴ്‌സൽ ഊണിൽ അച്ചാർ നൽകാതിരുന്നതിന് റസ്‌റ്ററന്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായിനൽകേണ്ടിവന്നത് പതിനായിരങ്ങൾ.The restaurant owner had to pay tens of thousands as compensation for not serving pickles in the meal

80 രൂപയുടെ 25 ഊണ് പാഴ്‌സൽ വാങ്ങിയ ആളിന് 35,000 രൂപ നഷ്ടപരിഹാരംനൽകാനാണ് ഉപഭോക്തൃ തർക്കപരിഹാരഫോറം ഉത്തരവിട്ടത്. വിഴുപുരത്തുള്ള റസ്‌റ്ററന്റിൽനിന്ന് രണ്ട് വർഷംമുമ്പ് പാഴ്‌സൽ വാങ്ങിയ ആരോഗ്യസാമിയുടെ പരാതിയെ തുടർന്നാണ് നടപടി.

ബന്ധുവിന്റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് ആരോഗ്യസാമി വിഴുപുരം ബസ് സ്റ്റാൻഡിന് സമീപമുള്ള റസ്റ്ററന്റിൽനിന്ന് 2022 നവംബർ 27-ന് 25 ഊണ് വാങ്ങിയത്.

ഇതിൽ അച്ചാറുണ്ടായിരുന്നു. അടുത്ത ദിവസവും ഇതേ റസ്‌റ്ററന്റിൽനിന്ന് 25 ഊണ് തന്നെവാങ്ങി. എന്നാൽ ഇതിൽ അച്ചാറുണ്ടായിരുന്നില്ല. ഇതേകുറിച്ച് ചോദിച്ചപ്പോൾ തർക്കമായി. ഒരു ഊണിന്റെ അച്ചാറിന് ഒരു രൂപ എന്ന കണക്കിൽ 25 രൂപ തനിക്ക് തിരിച്ചു നൽകണമെന്ന് ആരോഗ്യസാമി ആവശ്യപ്പെട്ടു.

ഉടമ ആവശ്യം നിരസിച്ചതോടെ ആരോഗ്യസാമി വിഴുപുരം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. ആരോഗ്യസാമി നേരിട്ട മാനസിക ബുദ്ധിമുട്ട് പരിഗണിച്ച് 30,000 രൂപയും നിയമച്ചെലവിനായി 5000 രൂപയും അച്ചാറിന്റെ വിലയായി 25 രൂപയും നൽകാനാണ് ഉത്തരവിൽ പറയുന്നത്.

45 ദിവസങ്ങൾക്കുള്ളിൽ പണം നൽകണമെന്നും വീഴ്ച വരുത്തിയാൽ മാസം ഒൻപത് ശതമാനം പലിശ നൽകേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img