web analytics

ഈ മാസം 12 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; അവധി ഈ ദിവസങ്ങളിൽ

ന്യൂഡൽഹി: ഇന്ത്യയിലുടനീളം ബാങ്കുകൾക്ക് ഈ മാസം 12 ദിവസങ്ങളിൽ പൊതു അവധിയായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പൊതു അവധികൾ, സംസ്ഥാന അവധികൾ, സാംസ്‌കാരികമായോ മതപരമായോ ഉളള ആചാരങ്ങൾക്കുളള അവധികൾ, സർക്കാർ പ്രഖ്യാപനങ്ങൾ, മ​റ്റ് ബാങ്കുകളുമായുളള ഏകോപനങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ലിസ്​റ്റും പുറത്തുവിട്ടിട്ടുണ്ട്. The Reserve Bank of India has announced that banks across India will have 12 days of public holidays this month

പ്രാദേശിക അവധികൾ, പ്രത്യേക ദിവസങ്ങൾക്കുളള അവധി,രണ്ടാമത്തെ ശനിയാഴ്ച, നാലാമത്തെ ശനിയാഴ്ച, ഞായറാഴ്ച ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കും. അവധി ദിവസങ്ങളിലും ഉപയോക്താക്കൾക്ക് എടിഎം, നെ​റ്റ് ബാങ്കിംഗ്, ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങിയവ തടസം കൂടാതെ വിനിയോഗിക്കാൻ സാധിക്കുമെന്നും റിസ‌ർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പിൽ പറയുന്നു.

ജൂലായ് 3- മേഘാലയിലെ ബാങ്കുകൾക്ക് ബെഹ് ഡീൻഖ്‌ലാം പ്രമാണിച്ച് അവധിയായിരിക്കും.
ജൂലായ് 6- എംഎച്ച്ഐപി പ്രമാണിച്ച് ഐസ്‌വാളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.
ജൂലായ് 7- ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി
ജൂലായ് 8- കാംഗ് രഥജാത്രയോടനുബന്ധിച്ച് ഇംഫാലിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ജൂലായ് 9- ദ്രുക്പ ത്ഷെ സി അനുബന്ധിച്ച് ഗാംഗ്ടോക്കിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.
ജൂലായ് 13- രണ്ടാം ശനിയാഴ്ച
ജൂലായ് 14- ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.
ജൂലായ് 16- ഹരേല പ്രമാണിച്ച് ഡെറാഡൂണിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.
ജൂലായ് 17- മുഹ്‌റം പ്രമാണിച്ച് രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും ബാങ്കുകൾക്ക് അവധിയായിരിക്കും.
ജൂലായ് 21- ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിജൂലായ് 27-നാലാം ശനിയാഴ്ച
ജൂലായ്28- ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img