web analytics

പാമോലിൻ കേസ് വെളിച്ചത്തുകൊണ്ടുവന്നു; മുല്ലപ്പെരിയാർ കരാറിന് നിയമ സാധ്യത ഇല്ലെന്ന് ആദ്യമായി റിപ്പോർട്ട് ചെയ്തു; കേരളത്തെ പിടിച്ചുകുലുക്കിയ വാർത്തകളിലൂടെ ശ്രദ്ധേയൻ; മുതിർന്ന മാധ്യമപ്രവർത്തകൻ ബി സി ജോജോ അന്തരിച്ചു

 

കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകൻ ബി സി ജോജോ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. കേരള കൗമുദിയുടെ മുൻ എക്‌സിക്യൂട്ടീവ് എഡിറ്ററാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ പാമോലിൻ കേസ് റിപ്പോർട്ട് ചെയ്തതും ചർച്ചയാക്കിയതും ബിസി ജോജോയാണ്.

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമായി അടുത്ത ബന്ധം ജോജോയ്ക്കുണ്ടായിരുന്നു. കേരളത്തിലെ തൊണ്ണൂറുകളിൽ രാഷ്ട്രീയം മാറ്റിമറിച്ചത് പാമോലിൻ കേസായിരുന്നു. കെ കരുണാകൻ എന്ന അതികായന്റെ വീഴ്ചയാണ് ഇതിലൂടെ സംഭവിച്ചത്. വി എസ് അച്യൂതനന്ദന്റെ ഇമേജ് മാറ്റത്തിന് പിന്നിലും പ്രധാന പങ്കുവഹിച്ചു. കേരളത്തിലെ ജനകീയ നേതാവായി വിഎസിനെ മാറ്റിയതിന് പിന്നിലും ജോജോയുടെ കൂടെ ഇടപെടലിന്റെ ഫലമാണ്.

കേരള കൗമുദിയുടെ ഡൽഹി ബ്യൂറോയിൽ ജോലി ചെയ്യുമ്പോഴാണ് പാമോലിൻ കേസ് റിപ്പോർട്ട് ചെയ്തത്. അത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറി. മുല്ലപ്പെരിയാർ കരാറിലെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തതും ജോജോയാണ്. കേരള കൗമുദിയിൽ നിന്നും മാറിയ ശേഷം വെബ് ടിവി പ്ലാറ്റ് ഫോമുമായി സജീവമായി. തൊണ്ണൂറുകളിൽ കേരള കൗമുദി പത്രത്തിനെ ജനകീയമായി നിലനിർത്തുന്നതിൽ വലിയ പങ്ക് ബിസി ജോജോയ്ക്കുണ്ടായിരുന്നു.

കേരളത്തിലെ രാഷ്ട്രീയത്തെ ഇളക്കി മറിച്ച ആദ്യ അഴിമതിക്കേസായിരുന്നു പാമോലിൻ. പലവിധ സമ്മർദ്ദങ്ങളുണ്ടായിട്ടും ജോജോ അതിനൊന്നും വഴങ്ങിയില്ല. പാമോലിൻ ഫയലുകൾ വിഎസിന് കൈമാറിയതും അതിനെ നിയമസഭയിൽ ഉയർത്തിയതിനും പിന്നിൽ ബിസി ജോജോയുടെ ഇടപെടലുകളുണ്ടായിരുന്നു. അതിന് ശേഷം വിഎസിന്റെ അതിവിശ്വസ്തനായി ജോജോ മാറുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

ബംഗാളിൽ പോളിംഗിനിടെ വ്യാപക അക്രമം; ഹെൽമറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി ബിജെപി സ്ഥാനാർത്ഥി അഗ്നിമിത്ര പോൾ

ബംഗാളിൽ പോളിംഗിനിടെ വ്യാപക അക്രമം; ഹെൽമറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി ബിജെപി...

ചൂട് കടുക്കുന്നു; മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തേക്ക്: കേരളത്തിൽ ഒരു കുട്ടിയുൾപ്പെടെ രണ്ടുപേർ കൂടി മരിച്ചു

ചൂട് കടുക്കുന്നു; മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തേക്ക്: കേരളത്തിൽ ഒരു കുട്ടിയുൾപ്പെടെ...

സോളാർ സ്വപ്നങ്ങൾക്ക് ട്രാൻസ്‌ഫോർമർ ‘ഷോക്ക്’; ശേഷിക്കുറവ് മൂലം പുരപ്പുറ സോളാർ പദ്ധതികൾക്ക് നിയന്ത്രണം

സോളാർ സ്വപ്നങ്ങൾക്ക് ട്രാൻസ്‌ഫോർമർ 'ഷോക്ക്'; ശേഷിക്കുറവ് മൂലം പുരപ്പുറ സോളാർ പദ്ധതികൾക്ക്...

തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തൃശൂർ: ജില്ലയിൽ സൂര്യൻ കനൽ ചൊരിയുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി...

കേരളത്തിൽ ഉഷ്ണതരംഗ ഭീഷണി; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ ഉഷ്ണതരംഗ ഭീഷണി; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് Thiruvananthapuram: സംസ്ഥാനത്ത് കടുത്ത...

​’എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?’; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ

​'എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?'; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ തിരുവനന്തപുരം: കോൺഗ്രസിൽ...

Related Articles

Popular Categories

spot_imgspot_img