web analytics

സംരക്ഷിത വനമേഖലയിൽ പോയി കരിമ്പുലിയുടെ ചിത്രം പകര്‍ത്തി; ടൂറിസ്റ്റ് ഗൈഡിനെതിരെ കേസ്

മൂന്നാര്‍: കരിമ്പുലിയുടെ ചിത്രം പകര്‍ത്തിയ ടൂറിസ്റ്റ് ഗൈഡിനെതിരെ കേസെടുത്ത് വനംവകുപ്പ്. മൂന്നാര്‍ സ്വദേശി അന്‍പുരാജിനെതിരെയാണ് കേസെടുത്തത്. സംരക്ഷിത വനമേഖലകളില്‍ ട്രക്കിംഗ് നടത്തിയതിനാണ് നടപടി. വെള്ളിയാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

സിസിഎഫ് ആര്‍ എസ് അരുണാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. തുടർന്ന് ഡിഎഫ്ഒ രമേഷ് വിഷ്‌ണോയി ലക്ഷ്മി ഹില്‍ മേഖലയില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

പുലര്‍ച്ചെ വിദേശ സഞ്ചരികളുമായി സെവന്‍മലയുടെ മുകളില്‍ ട്രക്കിങ്ങിനു പോകുന്നതിനിടെയാണ് ടുറിസ്റ്റ് ഗൈഡ് കരിമ്പുലിയെ കണ്ടത്. ഇതിന്റെ വീഡിയോ മൂന്നാര്‍ മേഖലയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് നേരത്തെ രാജമലയില്‍ കരിമ്പുലിയെ കണ്ടിട്ടുള്ളതെന്ന് വനം വകുപ്പ് അറിയിച്ചു.

 

Read Also: നഴ്സിങ് വിദ്യാർത്ഥിനി കടലിൽ മുങ്ങി മരിച്ചു; അപകടത്തിൽപെട്ടത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ; അപകടം പോണ്ടിച്ചേരിയിൽ; മരിച്ചത് ആറാട്ടുപുഴ സ്വദേശിനി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img