web analytics

ഇടുക്കി നെടുങ്കണ്ടത്ത് വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; ആളില്ലാത്ത വീട്ടിൽ അനക്കം കണ്ടു തപ്പിച്ചെന്ന നാട്ടുകാർ പിടികൂടിയത് കൊല്ലം സ്വദേശികളായ യുവാക്കളെ !

ഇൻസ്റ്റാഗ്രാമിലൂടെ പ്രണയ നടിച്ച് വശത്താക്കിയ ശേഷം ഇടുക്കി നെടുങ്കണ്ടത്ത് രാത്രി വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കൊല്ലം സ്വദേശികളായ യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. കൊല്ലം സ്വദേശികളായ ബി.എസ്.അരുൺ, മുഹമ്മദ് ഹാഷിക്ക് എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്ന് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്.

ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട യുവാക്കൾ പ്രണയം നടിച്ച് വശത്താക്കി. രക്ഷിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയം മനസ്സിലാക്കി ഇരുവരും കഴിഞ്ഞ ദിവസം പെൺകുട്ടികളുടെ വീട്ടിൽ എത്തി. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയായിരുന്നു. വീട്ടിൽ ആളില്ലാത്ത നേരത്ത് അപരിചിതരെ കണ്ട് സംശയം തോന്നിയ അയൽവാസികൾ ബഹളം വച്ചപ്പോൾ ഇരുവരും ഇറങ്ങിയോടാൻ ശ്രമിച്ചു. ഇതോടെ ഇവരെ തടഞ്ഞുവച്ച അലയൽവാസികൾ പോലീസിലറിയിക്കുകയായിരുന്നു. പ്രതികളുടെ മൊബൈൽഫോണുകളിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള നിരവധി പെൺകുട്ടികളുടെ ഫോൺ നമ്പറുകളും മറ്റ് വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ പെൺകുട്ടികൾ ഇവരുടെ വലയിൽ കുടുങ്ങിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Read Also: പള്ളിയിൽപോയ ഒമ്പതു വയസുകാരനെ തട്ടിക്കൊണ്ടുപോയി; 23 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു, പിടിക്കപ്പെടുമെന്നായപ്പോൾ കൊലപ്പെടുത്തി ചാക്കിൽ കെട്ടി; ക്രൂരത നടത്തിയ യുവാവ് പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img