web analytics

സ്കൂളിൽ നിന്നും കൊച്ചുമക്കളെ കൂട്ടാനെത്തിയപ്പോൾ കാട്ടാനയുടെ മുന്നിൽ പെട്ടു; ജീവനും കൈയിലെടുത്ത് ഓടിയ വയോധികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക് !

ഇടുക്കി ഉപ്പുതറ കണ്ണംപടിയിൽ സ്കൂളിൽ നിന്നും കൊച്ചുമക്കളെ വിളിക്കാനെത്തിയ വയോധികനെ കാട്ടാന ആക്രമിക്കാൻ ഓടിച്ചു. കണ്ണംപടി കൊല്ലത്തിക്കാവ് പുന്നയ്ക്കൽ കുഞ്ഞുകൃഷ്‌ണ (61) ന്നെയാണ് ആന കുത്താനായി ഓടിച്ചത്. The old man narrowly escaped from the wild elephant

ഓട്ടത്തിനിടെ ഇദ്ദേഹത്തിൻ്റെ കാലിനു പരിക്കേറ്റു. കണ്ണംപടി മെമ്പർകവലയിലെ വനംവകുപ്പ് ചെക്ക് പോസ്റ്റിനു സമീപത്താണ് സംഭവം. .ഉപ്പുതറയിലെ സ്കൂളിൽ പഠിക്കുന്ന പേരക്കുട്ടികളെ വിളിച്ചകൊണ്ടുപോകാനെത്തിയപ്പോഴായിരുന്നു ആനക്ക് മുമ്പിൽ അകപ്പെട്ടത്.

കിഴുകാനം – ഉപ്പുതറ റോഡിൽ നിൽക്കുകയായിരുന്ന ഒറ്റയാനെ കണ്ടതോടെ കുഞ്ഞുകൃഷ്‌ണൻ ഓടി.

ഓടുന്നതിനിടെ വീണ് രണ്ടു കാലുകൾക്കും പരിക്കേറ്റെങ്കിലും ആന പിന്നാലെ വന്നതോടെ വീണ്ടും എഴുന്നേറ്റ് ഓടി. പിന്നീട് മരങ്ങൾ തിങ്ങിയ വനത്തിലേക്ക് ഓടിക്കയറി. രക്ഷപെടുകയായിരുന്നു.

മരങ്ങൾക്കിടയിൽ കയറാൻ കഴിയാതെ വന്നതോടെ ആന പിന്തിരിഞ്ഞു. പിന്നീട് ചെക്ക് പോസ്റ്റിൽ അഭയം തേടി.

ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗാർഡുമാർ അറിയിച്ചതിനെ തുടർന്ന് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി. തുടർന്ന് വനം വകുപ്പിന്റെ ജീപ്പിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img