വാഷിങ്‌ടൺ: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാരെന്ന ചർച്ച തുടരവേ പ്രവചനവുമായി ആർട്ടിഫിഷൽ ഇന്റലിജൻസ്(എഐ). കർദിനാൾമാരായ പിയെട്രോ പരോലിൻ, ലൂയിസ് അന്റോണിയോ ടാഗിൽ എന്നിവരുടെ പേരുകളാണ് ചാറ്റ്‌ജിപിടി പറഞ്ഞത്. കർദിനാൾ പിയെട്രോ പരോലിന് 37 ശതമാനം സാധ്യതയാണു എ.ഐ. കൽപിക്കുന്നത്. കർദിനാൾ ലൂയിസ് അന്റോണിയോ ടാഗിലിന് 33 ശതമാനവും.
മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺകേ്ലവ് തുടങ്ങാനിരിക്കുന്നതേയുള്ളൂ. 135 കർദിനാൾമാർക്കാണു ആകെ വോട്ടവകാശമുള്ളത്. 70 വയസുള്ള കർദിനാൾ പിയെട്രോ പരോലിനെ ഫ്രാൻസിസ് മാർപാപ്പയുടെ പാരമ്പര്യത്തിന്റെ സ്വാഭാവിക അവകാശിയായി പലരും കാണുന്നു.
ഇറ്റലിയുടെ പ്രതിനിധിയായ പിയെട്രോ 2013 മുതൽ വത്തിക്കാൻ സ്‌റ്റേറ്റ് സെക്രട്ടറിയാണ്. നാലു കർദിനാൾമാരുടെ പേരുകൾ സഭാധ്യക്ഷ സ്‌ഥാനത്തേക്ക് ഉയർന്നു വരാമെന്നാണു ചാറ്റ്‌ജിപിടി പറയുന്നത്. മാമോദീസ സ്വീകരിച്ച ഏതൊരു കത്തോലിക്കാ പുരുഷനും തത്വത്തിൽ മാർപാപ്പ സ്‌ഥാനത്തേക്ക് മത്സരിക്കാമെങ്കിലും മുതിർന്ന കർദിനാൾമാരിൽനിന്നാകും തെരഞ്ഞെടുപ്പ് നടക്കുക.
നിലവിൽ വോട്ടവകാശമുള്ള 135 കർദിനാൾമാരിൽ 108 പേരെയും ഫ്രാൻസിസ് മാർപാപ്പയാണു നിയമിച്ചത്, ഇത് മുൻ മാർപാപ്പയോട് അടുപ്പമുള്ള ഒരു സ്‌ഥാനാർത്ഥി തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തിനു കാരണമായിട്ടുണ്ട്.
കോൺകേ്ലവുകൾ അധികം നീണ്ടുപോകാൻ സാധ്യതയില്ല. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ കോൺകേ്ലവ് 1268 നവംബറിൽ ക്ലെമന്റ് നാലാമന്റെ മരണം മുതൽ 1271 സെപ്‌റ്റംബർ 1 ന് ഗ്രിഗറി പത്താമന്റെ തെരഞ്ഞെടുപ്പ് വരെ നീണ്ടുനിന്നിരുന്നു.
ആധുനിക കാലത്ത്, 1922 ൽ പിയൂസ് പതിനൊന്നാമനെ തെരഞ്ഞെടുക്കാൻ എടുത്ത അഞ്ച് ദിവസത്തിലും 14 റൗണ്ട് വോട്ടിംഗിലും കൂടുതൽ ഒന്നും നീണ്ടുനിന്നിട്ടില്ല. 1922ൽ പയസ് പതിനൊന്നാമനെ തെരഞ്ഞെടുക്കാൻ എടുത്ത 14 റൗണ്ട് വോട്ടെടുപ്പിൽ അഞ്ച് ദിവസത്തിൽ കൂടുതൽ ഒന്നും നീണ്ടുനിന്നില്ല.