web analytics

ഫേസ്‌ക്രീം മാറ്റിവച്ചതിന് മാതാവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് തകർത്തു; മകൾ പിടിയിൽ; സംഭവം കൊച്ചിയിൽ

ഫേസ്‌ക്രീം മാറ്റിവച്ചതിന് മാതാവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് തകർത്തു; മകൾ പിടിയിൽ; സംഭവം കൊച്ചിയിൽ

കൊച്ചി: പനങ്ങാട് ഫേസ്‌ക്രീം മാറ്റിവച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മാതാവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് തകർത്ത കേസിൽ മകൾ നിവ്യ പൊലീസ് പിടിയിൽ.

കൊലപാതകവും കഞ്ചാവ് കേസുകളും ഉൾപ്പെടെ നിരവധി ഗുരുതര കേസുകളിൽ പ്രതിയായ നിവ്യയെ വയനാട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫേസ്‌ക്രീം കാണാനില്ലെന്ന് പറഞ്ഞ് തുടങ്ങിയ തർക്കത്തിനിടെ, അമ്മ സരസുവിനെ നിവ്യ നിലത്തിട്ട് ചവിട്ടുകയും തുടർന്ന് കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി മർദിക്കുകയുമായിരുന്നു.

ആക്രമണത്തിൽ സരസുവിന്റെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റതോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

മകൾ തന്നെ മർദിച്ചുവെന്ന് കാണിച്ച് അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പനങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ന് പുലർച്ചെ പനങ്ങാട് നിന്നുള്ള പ്രത്യേക പൊലീസ് സംഘം വയനാട്ടിലെത്തി നിവ്യയെ അറസ്റ്റ് ചെയ്തു.

കൊലപാതക കേസിന് പുറമെ 60 കിലോ കഞ്ചാവ് പിടികൂടിയ കേസിലും നിവ്യ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. നിവ്യയ്‌ക്കെതിരെ ഗൂണ്ടാ ആക്ട് ചുമത്തി ജയിലിലടക്കാനാണ് പൊലീസ് നീക്കം.

പ്രതി ഒളിവിൽ കഴിയാൻ സഹായം നൽകിയവരെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

English Summary

A woman named Nivya was arrested in Ernakulam for brutally assaulting her mother following a dispute over a missing face cream. The attack left the elderly mother with fractured ribs and serious injuries. Nivya, who is already an accused in murder and ganja cases, was arrested from Wayanad. Police are preparing to invoke the Goonda Act and are also investigating those who helped her evade arrest.

panangad-daughter-arrested-for-assaulting-mother-face-cream-dispute

ernakulam news, panangad, daughter arrested, assault on mother, domestic violence, criminal case, goonda act, kerala police

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img