കാർവാറിൽ പാലം തകർന്നു പുഴയിൽ വീണ ലോറി പുറത്തെത്തിച്ചു. കരയിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം ദൂരെയായിരുന്ന ലോറി 4 ക്രെയിനുകൾ ഉപയോഗിച്ചാണു കരയ്ക്ക് എത്തിച്ചത്. (The lorry that fell into the river after the bridge collapsed in Karwar was brought to shore)
ഇന്ന് രാവിലെ ഒമ്പതുമണിയോടെ ലോറി പുറത്തെടുക്കാനുള്ള ദൗത്യം ആരംഭിച്ചിരുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലാണു ലോറി കരയ്ക്ക് എത്തിച്ചത്.
നദിയിൽ വീണ ലോറിയിൽനിന്ന് ഡ്രൈവർ ബാലമുരുകനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ലോറി കണ്ടെത്താനായിരുന്നില്ല.
ഓഗസ്റ്റ് ഏഴിനാണ് കാളി നദിക്കു കുറുകെ ഗോവയെയും കർണാടകയെയും ബന്ധിപ്പിച്ചിരുന്ന പാലം തകർന്നുവീഴുന്നത്.