web analytics

പത്തനംതിട്ടയിലെ കല്യാണചെറുക്കൻ മുഴുക്കുടിയനല്ല; ഒടുവിൽ ഒത്തുതീർപ്പായി; വിവാഹവും നടന്നു; വരനും വധുവും ഹാപ്പിയാണ്

പത്തനംതിട്ടയിൽ വരൻ മദ്യപിച്ചെത്തിയതിനെ തുടർന്ന് മുടങ്ങിയ കല്യാണം വീണ്ടും നടത്തി. പത്തനംതിട്ട തടിയൂർ സ്വദേശിയായ യുവാവും നാരങ്ങാനം സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം പ്രശ്നങ്ങളൊക്കെ ഒത്തുതീർപ്പായ ശേഷം ബുധനാഴ്ച നടന്നു.

പ്രവാസിയായ വരൻ അവധിയിലാണ് വിവാഹം കഴിക്കാനെത്തിയത്. മദ്യലഹരിയിൽ പള്ളിയിലെത്തിയ വരൻ കാർമികത്വം വഹിക്കാനെത്തിയവരോട് മോശമായി പെരുമാറിയതിനെ തുടർന്ന് വിവാഹം മുടങ്ങുകയായിരുന്നു.

തുടർന്ന് വധുവിന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സംഭവം വാക്കേറ്റവും പ്രശ്നവുമായതോടെ പൊലീസും ഇടപെട്ടിരുന്നു. അന്ന് തന്നെ വരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.

ദിവസങ്ങൾക്ക് ശേഷം വരൻ സ്ഥിരമായി മദ്യപിക്കുന്ന ആളല്ലെന്നും പൊതുവെ ഇങ്ങനെ ചെയ്യാറില്ലെന്നും മനസിലാക്കി വിവാഹം നടത്താൻ വധുവിന്റെ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.

 

Read Also:ഭക്ഷണം കഴിക്കാൻ ധാബയിൽ കയറിയവർ രക്ഷപ്പെട്ടു;ഉത്തർപ്രദേശിൽ ബസിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് 11 പേർക്ക് ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img