web analytics

ലോകത്ത് അതിസമ്പന്നര്‍ അധിവസിക്കുന്ന നഗരങ്ങളുടെ പട്ടിക പുറത്ത്; ആദ്യ 25 ൽ ഇടം നേടി ഇന്ത്യൻ നഗരം

ന്യുയോർക്ക്: ലോകത്ത് അതിസമ്പന്നര്‍ അധിവസിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ആദ്യ 50 ൽ ഇടം നേടി ഇന്ത്യൻ നഗരങ്ങളും.
മുംബൈയും ഡൽഹിയുമാണ് അന്താരാഷ്‌ട്ര വെൽത്ത് മൈഗ്രേഷൻ സ്പെഷ്യലിസ്റ്റായ ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് ആഗോള ഡാറ്റാ ഇൻ്റലിജൻസ് സ്ഥാപനമായ ന്യൂ വേൾഡ് വെൽത്തുമായി സഹകരിച്ച് പുറത്തിറക്കിയ റിപ്പോർട്ടിൽ ഇടംപിടിച്ചത്.

യു.എസ് നഗരമായ ന്യുയോർക്ക് (3,49,500 കോടീശ്വരന്മാർ ) ആദ്യ സ്‌ഥാനം കരസ്‌ഥമാക്കിയപ്പോൾ രണ്ടാം സ്‌ഥാനവും അമേരിക്കൻ നഗരമായ ദി ബേ ഏരിയ (3,05,700) സ്വന്തമാക്കി. ഒരു ദശാബ്ദം മുമ്പ് ഒന്നാം സ്ഥാനത്തായിരുന്ന ടോക്കിയോ (2,98,300 )നഗരം മൂന്നാം സ്‌ഥാനത്തേക്ക്‌ തള്ളപ്പെട്ടു. സിംഗപ്പൂരിനാണ് (2,44,800 ) നാലാം സ്‌ഥാനം.ലണ്ടൻ (2,27,000 ), ലോസ് ഏഞ്ചൽസ് (2,12,100 ), പാരിസ് (1,65,000), സിഡ്നി (1,47,000), ഹോങ്കോങ് (1,43,400), ബീജിംഗ് (1,25,600) ആറുമുതൽ പത്ത് വരെ സ്‌ഥാനം സ്വന്തമാക്കിയപ്പോൾ 72,500 കോടീശ്വരന്മാരുമായി ദുബായ് 21 ആം സ്‌ഥാനം സ്വന്തമാക്കി. ഇന്ത്യൻ നഗരങ്ങളായ മുംബൈയും (58,800) ഡൽഹിയും (30,700 ) 24 ഉം 37 ഉം സ്‌ഥാനങ്ങൾ സ്വന്തമാക്കി ആദ്യ അൻപതിൽ ഇടം നേടി.

Read Also:മഴ ചതിച്ചു; കളമശേരിയിൽ മരം വീണത് ലൈനിന് മുകളിലേക്ക്; വൈദ്യുതി തകരാറിനെ തുടർന്ന് പണി കിട്ടിയത് എഴു ട്രെയിനുകൾക്ക്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img