ഇരട്ട കൂനുള്ള കാട്ട് ഒട്ടകങ്ങളെ കൂടെക്കൂട്ടി ഇന്ത്യൻ സൈന്യം; ഇനി പ്രവചനാതീതമായ കാലാവസ്ഥയെ ഭയക്കാതെ പട്രോളിംഗ് നടത്താം

ഒട്ടക വംശത്തിൽപ്പെടുന്ന ജന്തുക്കളെ പൊതുവായി വിളിക്കുന്ന പേരാണ് ക്യാമലിഡുകൾ. ഒട്ടകങ്ങളെക്കൂടാതെ ലാമകൾ, അൽപാകകൾ, വികുണകൾ, ഗ്വാനകോകൾ എന്നിവയും ക്യാമലിഡുകളിൽ ഉൾപ്പെടുന്നു.The Indian Army has come up with an alternative military system using camels to overcome the challenges posed by the climate in Ladakh and Leh

മനുഷ്യരുടെ താമസവും സഞ്ചാരവും ഏറക്കുറെ അസാധ്യമായ മരുപ്രദേശങ്ങളിലെ മനുഷ്യന്റെ അതിജീവനം സാധ്യമാക്കിയ ഒട്ടകങ്ങളുടെ, ‘മരുഭൂമിയിലെ കപ്പൽ’ എന്ന പേര് പ്രസിദ്ധമാണല്ലോ.

ഏറ്റവും വരണ്ടതും ജലദൗർലഭ്യം നിലനിൽക്കുന്നതുമായ ഭൂമേഖലകളിൽ ഒട്ടകങ്ങൾക്ക് അനായാസം ജീവിക്കാനാകും. അതുപോലെ, കൊടും തണുപ്പിനെ അതിജീവിക്കാനുള്ള ശേഷിയും ഒട്ടകങ്ങൾക്കുണ്ട്.

ലഡാക്കിലെയും ലേയിലെയും കാലാവസ്ഥ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ഒട്ടകങ്ങളെ ഉപയോഗിച്ച് ബദൽ സൈനിക സംവിധാനം ഒരുക്കിയിരിക്കുകയാണ് ഇന്ത്യൻ സൈന്യം. ഉയർന്ന ഉയരവും പ്രവചനാതീതമായ കാലാവസ്ഥയും കാരണം പലപ്പോഴും സൈന്യത്തിന് വേണ്ട അവശ്യ സാധനങ്ങളെത്തിക്കാനും പ്രദേശത്ത് പട്രോളിംഗ് നടത്താനും മോട്ടോർ വാഹനങ്ങൾവഴി കഴിയാറില്ല. അതിനാൽ ഈ സാഹചര്യമൊഴിവാക്കാൻ പ്രക്യതിദത്തമായ ഒരു മാർഗം കണ്ടു പിടിച്ചിരിക്കുകയാണ്.

ബാക്ട്രിയൻ ഒട്ടകങ്ങൾ എന്നറിയപ്പെടുന്ന ഇരട്ട കൂനുള്ള കാട്ട് ഒട്ടകങ്ങളെയാണ് പരിഹാരമായി കണ്ടെത്തിയിരിക്കുന്നത്. ബാക്ട്രിയൻ ഒട്ടകങ്ങൾക്ക് കൃത്യമായ പരിശീലനം നൽകിയാണ് പ്രതിസന്ധി സൈന്യം മറികടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ കാട്ടു ഒട്ടകങ്ങളെ അനുസരണയുള്ള മൃഗങ്ങളാക്കാൻഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആൾട്ടിറ്റ്യൂഡ് റിസർച്ചാണ് (ഡിഹാർ) പരിശീലനം നൽകുന്നത്.

നല്ല കരുത്തും ശാരീരിക ക്ഷമതയുമുള്ള മൃഗമാണ് ബാക്ട്രിയൻ ഒട്ടകം. ഉയർന്ന ഉയരങ്ങളിൽ മർദ്ദവ്യത്യാസം കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ ഇവയ്ക്ക് കഴിയും. ദീർഘകാലത്തേക്കുള്ള ഭക്ഷണം ശരീരത്തിൽ സംഭരിക്കാനുള്ള കഴിവും മറ്റൊരു പ്രത്യേകയാണ്. രണ്ടാഴ്ചയോളം ഭക്ഷണം കഴിക്കാതെ പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ഇവയ്ക്കാകും. മധ്യേഷ്യയിൽ വലിയ ഭാരം വഹിക്കുന്നതിനായി ഉപയോഗിക്കുന്ന ബാക്ട്രിയൻ ഒട്ടകങ്ങൾക്ക് ഏറ്റവും ഉയരം കൂടിയതും തണുത്തുറഞ്ഞതുമായ പ്രദേശങ്ങളിൽ പോലും 150 കിലോഗ്രാമിലധികം വഹിക്കാനുള്ള ശേഷിയുണ്ട്.

“ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് പട്ട് എത്തിച്ചിരുന്ന ഹിമാലയത്തിലെ സിൽക്ക് പാതയിൽ വ്യാപാര ആവശ്യങ്ങൾക്കായി ഇരട്ട കൂനുള്ള ഒട്ടകങ്ങളെ ഉപയോഗിച്ചിരുന്നു. പിൽക്കാലത്ത് ഇത്തരം ഒട്ടകങ്ങളെ മെരുക്കുന്ന രീതി ഇന്ത്യയിൽ അന്യം നിന്നു പോകുകയായിരുന്നു” – ലഡാക്ക് -ലേ റിമൗണ്ട് വെറ്ററിനറി കോർപ്സിലെ കേണൽ രവികാന്ത് ശർമ്മ പറഞ്ഞു. തന്ത്രപ്രധാനമായ ഈ പ്രേദേശത്ത് നിരവധി സൈനിക ആവശ്യങ്ങൾക്ക് ഈ ഇരട്ട കൂനൻ ഒട്ടകങ്ങൾ വളരെയധികം പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തണുപ്പ് കാലത്ത് മഞ്ഞ് മൂടിയും മണ്ണിടിച്ചിൽ മൂലവും സൈനിക കേന്ദ്രങ്ങളുമായുള ബന്ധം നഷ്ടപ്പെടും. ഡ്രോണുകൾ, ക്വാഡ്‌കോപ്റ്ററുകൾ, വാഹനങ്ങൾ എന്നിവ ഉപയോഗിക്കാൻ കഴിയാത്ത തണുത്തുറഞ്ഞ ഉയരം കൂടിയ പ്രദേശങ്ങളിൽ ഇത്തരം മൃഗങ്ങളുടെ സേവനം വളരെയധികം ഗുണം ചെയ്യും. “ആർമിയുടെ 14 കോർപ്സിൻ്റെ ആസ്ഥാനത്ത് നിന്നുള്ള അഭ്യർത്ഥന പ്രകാരം സൺസ്‌കാർ പോണികൾക്ക് സമാനമായി പട്രോളിംഗിനായി രണ്ട് കൂനുള്ള ഒട്ടകങ്ങളെ ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ പരീക്ഷണം നടത്തിവരികയാണ്. പ്രാരംഭഘട്ടം വിജയകരമായി പൂർത്തിയാക്കി” -ഡിഹാർ ഡയറക്ടർ ഡോ ഓം പ്രകാശ് ചൗരസ്യ പറഞ്ഞു.

ലഡാക്ക് മേഖലയിൽ 1999-ലെ കാർഗിൽ യുദ്ധം മുതൽ സാൻസ്കർ പോണികളെ (ചെറിയ പർവത കുതിര) സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ച് വരുന്നുണ്ട്. കാർഗിൽ ജില്ലയിലെ സൻസ്കർ താഴ് വരയിലാണ് ഇവയെ ഏറ്റവും കൂടുതൽ കണ്ടുവരുന്നത്ത്. ബാക്ട്രിയൻ ഒട്ടകങ്ങളിൽ ഇതേ ആവശ്യത്തിനായി നടത്തിയ പ്രാരംഭ പരീക്ഷണങ്ങൾ വിജയിച്ചു കഴിഞ്ഞു. ഒട്ടകങ്ങളുടെ ഉപയോഗം പ്രാദേശിക ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഈ മൃഗത്തിൻ്റെ സംരക്ഷണത്തിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക്...

നെഹ്രുവിന്റെ ചരിത്രവസതി വില്പനക്ക്

നെഹ്രുവിന്റെ ചരിത്രവസതി വില്പനക്ക് ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു താമസിച്ചിരുന്ന...

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക...

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ...

Related Articles

Popular Categories

spot_imgspot_img