web analytics

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇന്റലിജൻസ് മേധാവി മുഹമ്മദ് കസേമിയും മറ്റ് രണ്ട് ജനറൽമാരും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഇറാൻ റവല്യൂഷണറി ഗാർഡ് ആണ് സ്ഥിരീകരിച്ചത്.

ഇസ്രയേൽ നഗരമായ ഹൈഫയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിനു പിന്നാലെ ഹൈഫ നഗരത്തിൽ വലിയ തീപിടുത്തം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മിസൈൽ ആക്രമണത്തിൽ ഹൈഫയിൽ ഇതുവരെ നാലു പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

11 A സീറ്റിന്റെ പ്രത്യേകതകള്‍

ഇസ്രയേലിലേക്ക് ഇറാന്റെ മിസൈൽ വർഷം തുടരുകയാണ്. ജറുസലമിൽ സൈറണുകൾ മുഴങ്ങുകയാണ്.

ടെൽ അവീവിലേക്കും ഇറാൻ മിസൈൽ വർഷം തുടരുന്നുണ്ട്.

വ്യോമാക്രമണം രൂക്ഷമായതോടെ തെക്ക്–പടിഞ്ഞാറൻ ഇസ്രയേലിൽ വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കിയതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി.

ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

65 മണിക്കൂർ നീണ്ട ഇസ്രയേൽ ആക്രമണത്തിൽ 244 പേർ ഇറാനിൽ കൊല്ലപ്പെട്ടതായും റവല്യൂഷണറി ഗാർഡ് സ്ഥിരീകരിച്ചു.

1,200 ലധികം പേർക്ക് പരുക്കേറ്റിരുന്നു. കൊല്ലപ്പെട്ടവരിൽ 90 ശതമാനവും സാധാരണക്കാരായിരുന്നുവെന്നും ഇറാനിയൻ മന്ത്രാലയം അറിയിച്ചു.

മലയാളിയുടെ വാറ്റിന് രാജ്യാന്തര അംഗീകാരം

മലയാളിയുടെ വാറ്റിന് രാജ്യാന്തര അംഗീകാരം.

ലോക മദ്യവിപണിയിലെ പ്രധാന ശൃംഖലയായ ബവ്റിജ് ട്രേഡ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻ 2025ൽ മണവാട്ടി വെങ്കല മെഡൽ നേടി ആദ്യ ഇന്ത്യ നാടൻ വാറ്റായ ‘മണവാട്ടി.

കൃത്രിമ നിറങ്ങളോ, കൊഴുപ്പോ, മധുരമോ ചേർക്കാത്ത ഉന്നത ഗുണമേന്മയുള്ള ഉൽപ്പന്നം എന്ന പേരിലാണ് ‘മണവാട്ടി’ ഈ നേട്ടങ്ങൾ കൈവരിച്ചത്. അന്നജം, കൊഴുപ്പ്, മധുരം എന്നിവയുടെ അഭാവവും ഇതിനു ഗുണകരമായി.

ഐറിഷ് ആശുപത്രികളിൽ കിടക്ക ഇല്ലാതെ രോഗികൾ

ലണ്ടനിലെ മുൻനിര ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനാ സ്ഥാപനമായ ക്യാംപ്ഡൻ ബി. ആർ. ഐ ‘മണവാട്ടി’ക്ക് ഉയർന്ന മാർക്ക് നൽകിയിട്ടുണ്ട്.

കൂടാതെ, ഇന്റർനാഷനൽ വൈൻ ആൻഡ് സ്പിരിറ്റ് കോംപറ്റിഷൻ വാർഷിക പുരസ്‌കാര വേദിയിൽ ‘സ്പിരിറ്റ് ബ്രോൺസ് 2025’ പുരസ്‌കാരവും ‘മണവാട്ടി’ സ്വന്തമാക്കി.

നിരവധി വിദേശ മദ്യ ബ്രാൻഡുകളെ പിന്തള്ളിയാണ് ഈ ഇന്ത്യൻ ഉൽപന്നം ആഗോള അംഗീകാരം നേടിയത്.
കൊച്ചി കടവന്ത്ര സ്വദേശിയായ ജോൺ സേവ്യർ യുകെയിൽ സ്ഥാപിച്ച ലണ്ടൻ ബാരൺ എന്ന കമ്പനിയാണ് ‘മണവാട്ടി’ നിർമിക്കുന്നത്.

നൂറ്റാണ്ടുകളായി ചാരായം വാറ്റുന്നതിന് പ്രാദേശികമായി ഉപയോഗിക്കുന്ന രീതി തന്നെയാണ് നിർമാണത്തിനായി പിന്തുടരുന്നത്. Read More

Summary : Israel reportedly carried out an airstrike in Tehran, resulting in the death of Iran’s intelligence chief, according to sources. Tensions escalate in the Middle East following the attack.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img