ബൈക്കിന് കുറുകെ നായ ചാടി വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം. അഞ്ചാലുംമൂട് കടവൂർ മണ്ണാശേരിൽ വീട്ടിൽ അനൂപ് വരദരാജനാണ് മരിച്ചത്. കൊല്ലത്താണ് സംഭവം. കെഎപി-3 ബറ്റാലിയനിലെ ഉദ്യോഗസ്ഥ്‌ഥനാണ് മരിച്ച അനൂപ്.
ഇന്നലെ രാത്രി 12.15ന് താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഇന്നലെ അനൂപിന്റെ പിറന്നാൾ ആഘോഷത്തിന് ശേഷം ബൈക്കിൽ യാത്ര ചെയ്യവേ നായ കുറുകെ ചാടിയതോടെ ബൈക്ക് നിയന്ത്രണം തെറ്റി റോഡിലേക്ക് മറിയുകയായിരുന്നു.
തലയക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.
സ്കൂൾ ബാഗ് പരിശോധിച്ചത് ഇഷ്ടപ്പെട്ടില്ല; 15 കാരൻ വിദ്യാർഥി സ്കൂൾ അസിസ്റ്റന്റിനെ കുത്തിക്കൊലപ്പെടുത്തി…!
15 വയസ്സുള്ള വിദ്യാർഥി 31 വയസ്സുള്ള സ്കൂൾ അസിസ്റ്റന്റിനെ കുത്തിക്കൊലപ്പെടുത്തി. പാരിസ്∙ വടക്കുകിഴക്കൻ ഫ്രാൻസിലെ നോജന്റിലെ സ്കൂളിൽ ആണ് സംഭവം. വിദ്യാർഥിയുടെ ബാഗ് പരിശോധനയ്ക്കിടെ അധ്യാപക സഹായിയായ 31 വയസ്സുകാരനെ വിദ്യാർഥി പല തവണ കുത്തി വീഴ്ത്തുകയായിരുന്നു.
ഫ്രാൻസിൽ ഇത്തരത്തിലുള്ള മാരകമായ സ്കൂൾ ആക്രമണങ്ങൾ അപൂർവ്വമാണെങ്കിലും, അക്രമ സംഭവങ്ങളെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകളെ തുടർന്ന് ഈ വർഷം ചില സ്കൂളുകളിൽ ബാഗ് പരിശോധന നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരുന്നു.
ഈ വസന്തകാലത്ത് നടത്തിയ പരിശോധനകളിൽ നിന്ന് 186 കത്തികൾ കണ്ടെടുക്കുകയും 32 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇപ്പോൾ നടന്ന സംഭവത്തിലെ അക്രമിയെ ഉടൻ തന്നെ അധികൃതർ പിടികൂടി. പ്രതിയായ വിദ്യാർഥി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.