web analytics

ഹോട്ടലുകളിൽ വിളമ്പുന്നത് പ്ര​തി​സ​ന്ധി​യു​ടെ രു​ചി​യി​ല്ലാ​ക്ക​ഥ​കൾ; വി​ല​ക്ക​യ​റ്റ​ത്തി​നൊ​പ്പം തൊ​ഴി​ലാ​ളി ക്ഷാ​മ​വും; എങ്ങനെ പിടിച്ചു നിൽക്കും

മ​ല​പ്പു​റം/പാലക്കാട്: വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ ഉൾപ്പെടെ അവശ്യസാധനങ്ങൾക്ക് വില വർദ്ധിച്ചതോടെ സംസ്ഥാനത്തെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിൽ. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 48.50 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് നിലവിൽ 1740 രൂപ നൽകണം. തുടർച്ചയായ മൂന്നാം മാസമാണ് പാചകവാതക സിലിണ്ടറിന് വില ഉയരുന്നത്. സിലിണ്ടറിന് പുറമേ മൈദയ്ക്കും ഭക്ഷ്യ എണ്ണയ്ക്കും പച്ചക്കറികൾക്കുമെല്ലാം അനുദിനം വില ഉയരുകയാണ്.

മൈദ ഒരു ചാക്കിന് 2200 രൂപയാണ് വില. ഉപഭോക്താക്കൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളിലെല്ലാം മൈദ ഒഴിച്ചുകൂടാനാവില്ല. വെളുത്തുള്ളി, ഇഞ്ചി, സവാള തുടങ്ങിയ പച്ചക്കറികളെല്ലാം വിലവർദ്ധനവിന്റെ പാതയിലാണ്. ഇറച്ചിക്കും വില കൂടുന്നുണ്ട്. സ്ഥിതി തുടർന്നാൽ ഭക്ഷണ സാധനങ്ങൾക്കു 30% വില വർദ്ധിപ്പിക്കേണ്ടിവരുമെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. സംസ്ഥാനത്ത് 50 ലക്ഷത്തോളം പേർ പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ എടുക്കുന്ന മേഖലയാണ് ഹോട്ടൽ വ്യവസായം.

വിലക്കയറ്റത്തിനനുസരിച്ച് ഭക്ഷണ പദാർത്ഥങ്ങൾക്ക് വില കൂട്ടിയാൽ വാങ്ങാൻ ആളില്ലാത്ത അവസ്ഥ വരുമെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാലും ചെറിയ രീതിയിൽ വില വർദ്ധിപ്പിച്ചാണ് പല ഹോട്ടലുകളും പിടിച്ചുനിൽക്കുന്നത്. വിഭവങ്ങൾക്ക് വില കൂട്ടിയിട്ടും പിടിച്ചുനിൽക്കാൻ പറ്റാത്തവരാകട്ടെ അടച്ചുപൂട്ടലിന്റെ വക്കിലുമാണ്.

പാലക്കാട് നഗരം കേന്ദ്രീകരിച്ച് ചെറുതും വലുതുമായി അറുന്നൂറോളം ഹോട്ടലുകളും റെസ്റ്റോന്റുകളുമാണുള്ളത്. ദിവസവും രണ്ടുമുതൽ അഞ്ചുവരെ സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഹോട്ടലുകൾ വരെയുണ്ട് നഗരത്തിൽ. വൈദ്യുത ബിൽ, വാട്ടർ ബിൽ എന്നിവക്ക് പുറമേ സ്വന്തമായി കെട്ടിടം ഇല്ലാത്തവർക്ക് വാടകയും കൂടി നൽകേണ്ടി വരുമ്പോഴേക്കും സ്ഥിതി അതീവ പരിതാപകരമാകുമെന്ന് വ്യാപാരികൾ പറയുന്നു.

വി​ല​ക്ക​യ​റ്റ​വും നി​യ​മ​ക്കു​രു​ക്കു​ക​ളും പ​രി​ധി വി​ടു​മ്പോ​ൾ പ്ര​തി​സ​ന്ധി​യു​ടെ രു​ചി​യി​ല്ലാ​ത്ത ക​ഥ​ക​ളാ​ണ്​ ഹോ​ട്ട​ൽ വ്യാ​പാ​രി​ക​ൾ​ക്ക്​ ‘വി​ള​മ്പാ​നു​ള്ള​ത്​’. അ​നി​യ​ന്ത്രി​ത​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​നൊ​പ്പം തൊ​ഴി​ലാ​ളി ക്ഷാ​മ​വും വൈ​ദ്യു​തി ബി​ല്ലു​ക​ളു​മെ​ല്ലാം ഹോ​ട്ട​ൽ മേ​ഖ​ല​യെ തീ​രാ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഹോ​ട്ട​ൽ വ്യാ​പാ​രി​ക​ൾ കു​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഭ​ക്ഷ്യ എ​ണ്ണ, മൈ​ദ, മ​ത്സ്യം, മാം​സം തു​ട​ങ്ങി​യ​വ​ക്കും വി​ല കു​ത്ത​നെ ഉ​യ​രു​ക​യാ​ണ്. പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​നും 200 രൂ​പ​ക്ക്​ മു​ക​ളി​ലാ​ണ്​ സ​മീ​പ​കാ​ല​ത്തെ വ​ർ​ധ​ന.

ചി​ക്ക​നും മ​ത്സ്യ​ത്തി​നും ബീ​ഫി​നു​മെ​ല്ലാം വി​ല​യി​ൽ വ​രു​ന്ന മാ​റ്റ​ങ്ങ​ളും ഹോ​ട്ട​ലു​ക​ളെ ബാ​ധി​ക്കു​ന്നു​ണ്ട്. ചി​ല​വും വ​ര​വും ത​മ്മി​ൽ പൊ​രു​ത്ത​പ്പെ​ടാ​നാ​വാ​തെ പ്ര​യാ​സ​ത്തി​ലാ​ണ്​ മി​ക്ക ഹോ​ട്ട​ലു​ക​ളും. വി​ല​ക്ക​യ​റ്റ​ത്തി​ന്​ അ​നു​സ​രി​ച്ച് ചി​ല​ ഹോ​ട്ട​ലു​ക​ൾ​ വി​ല​കൂ​ട്ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ വ​ലി​യ വ​ർ​ധ​ന​വ്​ ക​ച്ച​വ​ട​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ പ​ല​രും അ​തി​ന്​ തു​നി​യാ​റി​ല്ല. ല​ക്ഷ​ങ്ങ​ൾ മു​ത​ൽ മു​ട​ക്കി തു​ട​ങ്ങി​യ ഹോ​ട്ട​ലു​ക​ളി​ൽ പ​ല​തും മു​ന്നോ​ട്ടു പോ​വാ​നാ​വാ​തെ അ​ട​ച്ചു പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​ണെ​ന്ന് മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു. പ്ര​തി​സ​ന്ധി​യു​ടെ വ്യാ​പ്തി വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്​ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ തു​ട​ങ്ങി അ​ട​ച്ചു പൂ​ട്ടു​ന്ന ഹോ​ട്ട​ലു​ക​ളു​ടെ അ​വ​സ്ഥ. സം​സ്ഥാ​ന​ത്ത്​ നി​ര​വ​ധി ഹോ​ട്ട​ലു​ക​ൾ​ ക​ച്ച​വ​ടം നി​ർ​ത്തി മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്ക്​ ചു​വ​ടു​മാ​റ്റി​യി​ട്ടു​ണ്ട്.

മ​ല​പ്പു​റം ജി​ല്ല​യി​ൽ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം 300 ഓ​ളം ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു പൂ​ട്ടി​യ​താ​യാ​ണ്​ ല​ഭ്യ​മാ​യ വി​വ​രം. മ​ല​പ്പു​റം മു​നി​സി​പ്പ​ൽ പ​രി​ധി​യി​ൽ മാ​ത്രം 35 ഓ​ളം ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യി​ട്ടു​ണ്ട്. ഹോ​ട്ട​ൽ ആ​ൻ​ഡ്​ റ​സ്റ്റാ​റ​ൻറ്​ അ​സോ​സി​യേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്​​ത ഹോ​ട്ട​ലു​ക​ളു​ടെ ക​ണ​ക്കാ​ണി​ത്. എ​ന്നാ​ൽ മ​റ്റു ഹോ​ട്ട​ലു​ക​ളു​ടെ ക​ണ​ക്ക്​ കൂ​ടി പ​രി​ശോ​ധി​ച്ചാ​ൽ ഇ​തി​ലും കൂ​ടു​മെ​ന്നു​റ​പ്പാ​ണ്. നാ​ട്ടി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ​പേ​ർ​ക്ക്​ ജോ​ലി ന​ൽ​കു​ന്ന ബി​സി​ന​സാ​യി​ട്ടും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​നും മ​റ്റു സ​ഹാ​യ​ങ്ങ​ളെ​ത്തി​ക്കാ​നും ഹോ​ട്ട​ൽ വ്യാ​പാ​രി​ക​ൾ മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​ട്ടും സ​ർ​ക്കാ​റി​ൻറെ ഒ​രു ആ​നു​കൂ​ല്യ​വും പ​രി​ഗ​ണ​ന​യും ല​ഭി​ക്കാ​ത്ത മേ​ഖ​ല​യാ​ണ്​ ഹോ​ട്ട​ലു​ക​ളെ​ന്നും​ വ്യാ​പാ​രി​ക​ൾ സ​ങ്ക​ടം പ​റ​യു​ന്നു.

അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത വി​ല​വ​ർധ​ന​വ്, ബ​ദ​ൽ സം​വി​ധാ​ന​മി​ല്ലാ​ത്ത പ്ലാ​സ്റ്റി​ക് നി​രോ​ധ​നം എ​ന്നീ പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ്​ റ​സ്റ്റാ​റ​ൻറ്​ അ​സോ​സി​യേ​ഷ​ൻ സ​മ​ര​ത്തി​നി​റ​ങ്ങു​ക​യാ​ണ്. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​ക്ക്​ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന്​ ​മ​ല​പ്പു​റം ക​ല​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ധ​ർണ ന​ട​ത്തും.

വി​ല​ക​യ​റ്റം മൂ​ലം ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ഹോ​ട്ട​ലു​ക​ളും നി​ല​നി​ൽ​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണെ​ന്ന്​ കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ്​ റ​സ്റ്റാ​റ​ന്റ്​ അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ൻറ്​ സി.​എ​ച്ച്.​ അ​ബ്​​ദു സ​മ​ദ്​ പ​റ​ഞ്ഞു.

സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന, ലൈ​സ​ൻ​സ്​ ഫീ, ​വൈ​ദ്യു​തി ബി​ൽ വ​ർ​ധ​ന എ​ന്നി​വ​യെ​ല്ലാം ഈ ​മേ​ഖ​ല​യെ ത​ള​ർ​ത്തു​ക​യാ​ണ്. കെ​ട്ടി​ട വാ​ട​ക​ക്ക്​ അ​നു​സൃ​ത​മാ​യി ജി.​എ​സ്.​ടി കൂ​ടി ന​ൽ​ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം കൂ​ടി പ്രാ​ബ​ല്യ​ത്തി​ലാ​യാ​ൽ ഈ ​മേ​ഖ​ല​ക്ക്​ കൂ​ടു​ത​ൽ തി​രി​ച്ച​ടി​യാ​കും. ഹോ​ട്ട​ൽ ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട്​ വി​ല​വ​ർ​ധ​ന ത​ട​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

English Summary

The hotel industry in the state is in crisis as the prices of essential commodities including cooking gas cylinders for commercial purposes have increased

spot_imgspot_img
spot_imgspot_img

Latest news

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

Other news

ഉത്സാഹവും ഊർജ്ജവും വർധിക്കും; ഇന്നത്തെ നക്ഷത്രഫലം

ഉത്സാഹവും ഊർജ്ജവും വർധിക്കും; ഇന്നത്തെ നക്ഷത്രഫലം മേടം:കാര്യങ്ങളിൽ വിജയം, സ്ഥാനലാഭം, സ്ഥാനക്കയറ്റം എന്നിവയ്ക്ക്...

തുറവൂരിലെ മരണത്തിൽ ദുരൂഹത നീങ്ങി! രാധയുടേത് സ്വാഭാവിക മരണം; മൃതദേഹം കുഴിച്ചുമൂടിയ ഗിരീഷിനെ വിട്ടയക്കും

തുറവൂരിലെ മരണത്തിൽ ദുരൂഹത നീങ്ങി! രാധയുടേത് സ്വാഭാവിക മരണം; മൃതദേഹം കുഴിച്ചുമൂടിയ...

അമിതഭാരം കയറ്റുന്ന ലോറികൾക്ക് ഇനി ‘എട്ടിന്റെ പണി’; കർശന നടപടികളുമായി കേരള ഹൈക്കോടതി

അമിതഭാരം കയറ്റുന്ന ലോറികൾക്ക് ഇനി 'എട്ടിന്റെ പണി'; കർശന നടപടികളുമായി കേരള...

ലാലേട്ടന്റെ ആദ്യ നായകൻ; പക്ഷേ സിനിമയിൽ ഭാഗ്യം തുണച്ചില്ല! ‘തിരനോട്ടം’ ഹീറോയുടെ കഥ

ലാലേട്ടന്റെ ആദ്യ നായകൻ; പക്ഷേ സിനിമയിൽ ഭാഗ്യം തുണച്ചില്ല! 'തിരനോട്ടം' ഹീറോയുടെ...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

Related Articles

Popular Categories

spot_imgspot_img