web analytics

ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ എതിർപ്പ് മറികടന്ന് ഗ്രൗണ്ട് വാടകയ്ക്ക് നൽകി… അവതാളത്തിലായി പൊലീസ് പരിശീലനം!

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് പരിശീലനം അവതാളത്തിലാക്കി ഗ്രൗണ്ട് വാടകയ്ക്ക് നൽകി. വഴുതക്കാട് പൊലീസ് ഗ്രൗണ്ടാണ് ഇത്തരത്തിൽ സ്കൂൾ വിപണിയൊരുക്കുന്നതിനായി സഹകരണ സംഘത്തിന് വാടകയ്ക്ക് നൽകിയിരിക്കുന്നത്.

ഇതോടെ വിവിധ സേനകളിലായി 125 ഓളം പേരുടെ പരിശീലനമാണ് മുടങ്ങാൻ പോകുന്നത്. ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ എതിർപ്പ് വകവെക്കാതെയാണ് ഗ്രൗണ്ട് വാടകയ്ക്ക് നൽകാനുള്ള ഡിജിപിയുടെ ഉത്തരവ് എന്നാണ് ലഭിക്കുന്ന വിവരം.

ഏപ്രിൽ 4 മുതൽ ജൂൺ 6 വരെ രണ്ട് മാസത്തേക്കാണ് ​സ്കൂൾ വിപണിയ്ക്കായി ഗ്രൗണ്ട് അനുവദിച്ചിരിക്കുന്നത്. ഇതോടെ പ്രതിസന്ധിയിലാകാൻ പോകുന്നത് പരിശീലനത്തിനായി കാത്തിരുന്ന സേനാംഗങ്ങളാണ്.

2 മാസത്തോളം ട്രെയിനിം​ഗ് മുടങ്ങുന്ന സാഹചര്യം നിലവിലുള്ളതിനാൽ സേനാം​ഗങ്ങളെ തൃശൂരിലേക്ക് പരിശീലനത്തിന് അയക്കാനും തീരുമാനമുണ്ട്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഇത് മൂലം സംഭവിക്കാൻ പോകുന്നത്. സ്കൂൾ വിപണിയ്ക്ക് വാടകയ്ക്ക് നൽകി കൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് പ്രമുഖ മാധ്യമത്തിന് ലഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img