web analytics

പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; വിവാഹിതൻ പോലീസ് കസ്റ്റഡിയിൽ

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച തിരുവനന്തപുരം സ്വദേശി പിടിയിലായി.

കാസർകോട് നീലേശ്വരത്തുള്ള 20കാരിയെ പരിചയപ്പെടുന്നത് യുവതിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപാണ്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 26കാരൻ ശ്യാംജിത്തിനെ നീലേശ്വരം പൊലീസ് അറസ്റ്റുചെയ്തു. പെൺകുട്ടിയെ ശ്യാംജിത്ത് കാറിനുള്ളിലും ലോഡ്ജ് മുറിയിലും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ 20-കാരിയുടെ പരാതിയിലാണ് നടപടി. പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുൻപാണ് ആറ്റിങ്ങലിൽ ടാക്സി ഡ്രൈവറായ ശ്യാംജിത്തിനെ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടത്. വിവാഹിതനായ യുവാവ് ഇക്കാര്യം മറച്ച് വെച്ചാണ് പെൺകുട്ടിയുമായി അടുപ്പത്തിലായത്. ഇൻസ്റ്റഗ്രാമിലെ സൌഹൃദം പിന്നീട് പ്രണയമായി. വിവാഹ വാഗ്ദാനം ചെയ്ത് പെൺകുട്ടിയുടെ വിശ്വാസവും പിടിച്ച് പറ്റി. പിന്നീട് പെൺകുട്ടിയെ കാണാൻ നീലേശ്വരത്തെത്തിയ യുവാവ് കുട്ടിയെ വിളിച്ച് വരുത്തി. തുടർന്ന് പുല്ലൂരിലെത്തിച്ച് ഇന്നോവ കാറിൽ വെച്ചും കാർണാടക ഉഡുപ്പിയിലെ ലോഡ്ജിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി.

യുവാവ് വിവാഹിതനാണെന്ന വിവരം പെൺകുട്ടി പിന്നീടാണ് അറിയുന്നത്. വിവാഹിതനാണെന്നത് മറച്ചുവെച്ച് തന്നെ ശ്യാംജിത്ത് വഞ്ചിക്കുകയാണെന്ന് മനസ്സിലാക്കിയതോടെ യുവതി പൊലീസിൽ പരാതി നൽകി. തുടർന്നാണ് പൊലീസ് ആറ്റിങ്ങലിലെത്തി യുവാവിനെ പൊക്കിയത്.

പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം യുവാവിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത യുവാവിനെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യിൽ ഹാജരാക്കി. രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

English summary: The girl was molested with a promise of marriage ; a married man is in police custody

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

Related Articles

Popular Categories

spot_imgspot_img