‘എന്‍എസ്എസിന്റെ കാര്യങ്ങള്‍ പറയാന്‍ ജനറല്‍ സെക്രട്ടറിയുണ്ട്’

 

കൊല്ലം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലര്‍ എന്‍എസ്എസ് നടപ്പിലാക്കുമെന്നും അതില്‍ തര്‍ക്കമൊന്നുമില്ലെന്നും എംഎല്‍എയും എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കെ.ബി.ഗണേഷ് കുമാര്‍. എന്‍എസ്എസിന്റെ കാര്യങ്ങള്‍ പറയാന്‍ ജനറല്‍ സെക്രട്ടറിയുണ്ടെന്നും അദ്ദേഹം പറയുമെന്നും ഗണേഷ് തമാശരൂപേണ പറഞ്ഞു. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചു വിശ്വാസ സംരക്ഷണ ദിനം ആചരിക്കണമെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ സര്‍ക്കുലറിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.

”എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലര്‍, എന്‍എസ്എസ് നടപ്പിലാക്കും, അതിലെന്താണ് തര്‍ക്കം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറയുന്നതാണു കരയോഗങ്ങളും താലൂക്കു യൂണിയനുകളും അനുസരിക്കേണ്ടത്. ജനറല്‍ സെക്രട്ടറി പറയുന്ന കാര്യങ്ങള്‍ അനുസരിക്കാന്‍ എന്‍എസ്എസ് ഇന്‍സ്‌പെക്ടര്‍മാരും സെക്രട്ടറിമാരും കരയോഗം പ്രസിഡന്റുമാരും പ്രതിജ്ഞാബദ്ധമാണ്, അവരത് ചെയ്യും”-ഗണേഷ് വിവരിച്ചു.

ഹൈന്ദവ വിശ്വാസത്തെ വിമര്‍ശിച്ചു പരാമര്‍ശം നടത്തിയ നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഓഗസ്റ്റ് രണ്ടിനു വിശ്വാസ സംരക്ഷണദിനമായി ആചരിക്കുന്നതിനു എല്ലാ താലൂക്കു യൂണിനുകള്‍ക്കും എന്‍എസ്എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളുമായിട്ടുള്ളവര്‍ രാവിലെതന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ നടത്തണമെന്നാണു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അയച്ച സര്‍ക്കുലറില്‍ പറയുന്നത്.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

യുകെയിൽ കെയറര്‍ വിസയില്‍ ജോലി ചെയ്യുന്ന മലയാളികൾക്ക് സന്തോഷവാർത്ത ! പുതിയ നിയമം വരുന്നു:

യുകെയിൽ കെയറര്‍ വിസയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് യുകെയില്‍ എത്തിയ മലയാളികളില്‍...

ലോകത്ത് 4 രാജ്യങ്ങളിൽ മാത്രം; അടുത്തത് ഇന്ത്യയിൽ; വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവെ

ന്യൂഡൽഹി: ഹൈഡ്രജന്റെ കരുത്തിൽ കുതിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവെ. മാർച്ച് 31-ഓടെ...

ഹോസ്റ്റൽ ഭക്ഷണത്തിൽ ബ്ലേഡും പുഴുവും; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികൾ

ഹൈദരാബാദ്: ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് ബ്ലേഡും പുഴുവും ലഭിച്ചതായി പരാതി. ഹൈദരാബാദിലെ...

അടുപ്പുവെട്ട് രാവിലെ 10:15 ന്;ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ...

മലപ്പുറത്ത് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി

മലപ്പുറം: വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. മലപ്പുറം തിരുവാലിയിലാണ് സംഭവം....

ഞെട്ടി നഗരം ! ഡോക്ടറും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം മരിച്ച നിലയിൽ

നാലംഗകുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈ അണ്ണാനഗറില്‍ ആണ് സംഭവം. ദമ്പതിമാരും...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!