തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥിത്തൊഴിലാളികളുടെ കണക്കെടുപ്പ് ആരംഭിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി, എം ആര്‍ അജിത് കുമാറാണ് കണക്കെടുപ്പിന് നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2100 പേരുടെ വിവരങ്ങളാണ് ഇതുവരെ ശേഖരിച്ചത്.
103 അതിഥി തൊഴിലാളി ക്യാമ്പുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. സ്റ്റേഷന്‍ അടിസ്ഥാനത്തിലാണ് വിവരശേഖരണം നടത്തുന്നത്. ആലുവയിലെ ബാലികയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
വ്യാജ ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം എക്‌സൈസ് പരിശോധന നടത്തിയിരുന്നു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നായി കഞ്ചാവ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് കണ്ടെടുത്തു.