web analytics

പുഴയിലെ വെള്ളത്തിന് നിറം മാറ്റം, മീനുകൾ ചത്തുപൊങ്ങുന്നു; ജനങ്ങൾ ആശങ്കയിൽ

തൃശൂർ: പുതുക്കാട് മണലിപ്പുഴയിലെ വെള്ളത്തിന് നിറവ്യത്യാസമുള്ളതായി പരാതി. അതുമാത്രമല്ല മീനുകൾ ചത്തുപൊങ്ങാനും കൂടി തുടങ്ങിയതോടെ വലിയ ആശങ്കയിലാണ് ഇവിടുത്തെ പ്രദേശവാസികൾ.

നിറം മാറ്റത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പുഴയിലെ ജലം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

എറവക്കാട് ഓടഞ്ചിറ ഡാമിന്റെ ഷട്ടർ തുറന്നതിനു ശേഷമാണ് വെള്ളത്തിൽ നിറവ്യത്യാസം വരാൻ തുടങ്ങിയതെന്നാണ് ഇവിടുത്തെ നാട്ടുകാർ പറയുന്നത്.

കുടിവെള്ള പദ്ധതിക്ക്  ഉപയോഗിക്കുന്ന വെള്ളമാണ് മണലിപ്പുഴയിലേത്. ഷട്ടർ തുറക്കുമ്പോൾ മീൻ പിടിക്കുന്നതിനായി നഞ്ചു കലക്കിയതാണോ ഇതിനു കാരണമെന്നും നാട്ടുകാർ സംശയിക്കുന്നുണ്ട്.

എന്തുതന്നെയായാലും മണലിപ്പാലത്തിന് സമീപം വരെ പുഴയിൽ സമാന അവസ്ഥയാണ് നിലവിലുള്ളത്. നിരവധി ജനങ്ങൾ കുടിക്കുന്നതിനും, മറ്റ് ആവശ്യങ്ങൾക്കുമായി ഈ പുഴയെയാണ് ആശ്രയിക്കുന്നത്.

മാലിന്യ കൂമ്പാരം കൊണ്ട് നികത്തിയെടുക്കുന്ന കുഴികളും, കാലങ്ങളായി ലവണാംശം അടിഞ്ഞ് തരിശ്ശായി കിടക്കുന്ന കളിമണ്ണെടുത്ത അഗാധ ഗർത്തങ്ങളും മഴയിൽ നിറഞ്ഞ് പുഴയിലേക്ക് ഒഴുകിയതാണോ, പുഴയിൽ വിഷമയമായ എന്തെങ്കിലും കലർന്നതാണോയെന്നും വ്യക്തത ഉണ്ടാകണമെന്ന് മണലിപ്പുഴ സംരക്ഷണ സമിതിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ആവശ്യപ്പെട്ടിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

ചെറുവിമാനം ലാൻഡ് ചെയ്ത് ആരാധകരെ അമ്പരപ്പിച്ച് ന്യൂസിലൻഡ് ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്സ്

ചെറുവിമാനം ലാൻഡ് ചെയ്ത് ആരാധകരെ അമ്പരപ്പിച്ച് ന്യൂസിലൻഡ് ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്സ് ഓക്‌ലൻഡ്:...

“ഭർത്താവിനെ വാടകയ്ക്ക് കൊടുക്കുന്ന ഭാര്യയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതും മാസം 75,000 രൂപയ്ക്ക്!”

"ഭർത്താവിനെ വാടകയ്ക്ക് കൊടുക്കുന്ന ഭാര്യയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതും മാസം 75,000 രൂപയ്ക്ക്!" ബാങ്കോക്ക്:...

സുധാകരനായി കണ്ണൂരിൽ പടയൊരുക്കം; കോൺഗ്രസിൽ കലാപം!

കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ കോൺഗ്രസിൽ അണപൊട്ടിയത്...

തിങ്കളാഴ്ച സംസ്ഥാനത്ത് ഹോട്ടൽ സമരം

തിങ്കളാഴ്ച സംസ്ഥാനത്ത് ഹോട്ടൽ സമരം തിരുവനന്തപുരം: പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ...

“രാത്രിയോടെ ഫലം മാറും!” — ആരോഗ്യത്തിൽ പ്രത്യേക ജാഗ്രത

“രാത്രിയോടെ ഫലം മാറും!” — ആരോഗ്യത്തിൽ പ്രത്യേക ജാഗ്രത ഇന്നത്തെ ദിനത്തിൽ പല...

Related Articles

Popular Categories

spot_imgspot_img