പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ മദ്യം; വിദ്യാർത്ഥികൾക്ക് പോലീസിന്റെ കൗൺസിലിങ്

പത്തനംതിട്ട: പത്താം ക്ലാസ് പരീക്ഷയ്ക്ക് സ്കൂളിൽ മദ്യവുമായി എത്തിയ നാല് വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാൻ തീരുമാനം. ആറന്മുള പോലീസാണ് തീരുമാനം എടുത്തിരിക്കുന്നത്. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ ഒരു സ്കൂളിലാണ് വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് മദ്യവുമായി എത്തിയത്. പരീക്ഷ കഴിഞ്ഞ് ആഘോഷം നടത്തുന്നതിനാണ് മദ്യം കൊണ്ടുവന്നതെന്നാണ് കുട്ടികൾ പറഞ്ഞത്. മാത്രമല്ല ഒരു കുട്ടിയുടെ ബാഗിൽ നിന്നു അമ്മൂമ്മയുടെ മോതിരം മോഷ്ടിച്ചു വിറ്റ 10,000 രൂപയും പോലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിൽ കുട്ടികൾക്ക് ആരാണ് മദ്യം വാങ്ങി നൽകിയതെന്നതിലടക്കം വിശദമായ അന്വേഷണം നടത്തിവരികയാണ് … Continue reading പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ മദ്യം; വിദ്യാർത്ഥികൾക്ക് പോലീസിന്റെ കൗൺസിലിങ്