web analytics

ഓടികൊണ്ടിരുന്ന ബസിന് തീ പിടിച്ചു; പുക കണ്ടപാടെ വാഹനം നിർത്തി യാത്രക്കാരെ ഇറക്കി ഡ്രൈവർ; ബസിലുണ്ടായിരുന്നത് 20യാത്രക്കാർ

തിരുവനന്തപുരം: വർക്കലയിൽ ഓടികൊണ്ടിരുന്ന ബസിന് തീ പിടിച്ചു.മൈതാനം ജംഗ്ഷനിലാണ് Maidanam Junction സംഭവം.

കല്ലമ്പലം ആറ്റിങ്ങൽ റൂട്ടിൽ ഓടുന്ന പൊന്നൂസ് എന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്.

സമചിത്തതയോടെയുളള ഡ്രൈവറുടെ ഇടപെടൽ മൂലം വലിയ അപകടമൊഴിവായെന്ന് ദൃക്സാക്ഷികൾ പറഞ്ഞു..

തീ കണ്ട പാടെ ബസ് നിർത്തിയ ശേഷം ഡ്രൈവറും കണ്ടക്ടറുടെ ചേർന്ന് യാത്രക്കാരെയെല്ലാവരെയും പുറത്തിറക്കുകയായിരുന്നു.

ഷോർട്ട് സർക്കൂട്ട് കാരണമാണ് ബസിൽ നിന്ന് പുക ഉയർന്നതെന്നാണ് പ്രാഥമിക വിവരം.

ആറ്റിങ്ങലിൽ നിന്നും വർക്കല മൈതാനം ജംഗ്ഷനിൽ എത്തിയപ്പോഴാണ് ബസിന്റെ ബൊണറ്റിൽ നിന്നും പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ 20 ലധികം യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img