ഈ നൂറ്റാണ്ടിലും പാ​ട്ട​കൊ​ട്ട​ലും പ​ന്തം ക​ത്തി​ക്ക​ലും പ​ട​ക്കം പൊ​ട്ടി​ക്ക​ലും തന്നെ രക്ഷ; സൗ​രോ​ർ​ജ വേ​ലി​ക​ളും ഉ​രു​ക്ക് വ​ട​വും കി​ട​ങ്ങു​ക​ളും 90 ശ​ത​മാ​ന​വും ന​ശി​ച്ചു; ഇടുക്കിക്കാർ ചോദിക്കുന്നു ഇനി ആനകളെ ഭയക്കാതെ ഒരു ദിവസമെങ്കിലും ഉറങ്ങാൻ പറ്റുമോ?

അ​ടി​മാ​ലി: ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന wild elephants in residential areas ശ​ല്യം രൂക്ഷം. മൂ​ന്നാ​ർ, മാ​ങ്കു​ളം, മ​റ​യൂ​ർ വ​നം ഡി​വി​ഷ​നു​ക​ൾ​ക്ക്​ കീ​ഴി​ലുള്ള എ​ല്ലാ മേ​ഖ​ല​യി​ലും ആ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. 30 സ്ഥ​ല​ങ്ങ​ളി​ലാ​യി 120 കി​ലോ​മീ​റ്റ​റി​ല​ധി​കം സൗ​രോ​ർ​ജ വേ​ലി​യും ഏ​ഴ്​ കി​ലോ​മീ​റ്റ​ർ ഉ​രു​ക്ക് വ​ടം പ​ദ്ധ​തി​യും 300 കി​ലോ​മീ​റ്റ​റി​ല​ധി​കം കി​ട​ങ്ങു​ക​ളുമാണ് കാലപ്പഴക്കത്താലും ആന ആക്രമണങ്ങളാലും നശിച്ചത്.

ആനകളെ ത​ട​യാ​ൻ സ്ഥാ​പി​ച്ച സൗ​രോ​ർ​ജ വേ​ലി​ക​ൾ നോക്കുകുത്തിപോലായി​. ഈ മേഖലകളിൽ വേ​ലി​ക​ൾ ത​ക​ര്‍ത്ത് ആ​ന​ക​ള്‍ കൃ​ഷി​യും വീ​ടു​ക​ളും ന​ശി​പ്പി​ക്കു​ന്നത് പതിവാകുകയാണ്. ന​ശി​ച്ച​വ പു​ന​ർ​നി​ർ​മി​ക്കാ​ൻ ഫ​ണ്ടി​ല്ലാ​താ​യ​തോ​ടെ സ​ർ​ക്കാ​റി​ന്‍റെ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യും പാ​ഴാ​യി എന്നാണ് വിമർശന.

കോ​ടി​ക​ൾ മു​ട​ക്കി​യി​ട്ടും ആ​ന ശ​ല്യ​ത്തി​ന് യാതൊരു കു​റ​വി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ലി​യ മ​ര​ങ്ങ​ൾ മ​റി​ച്ചി​ട്ട് ആ​ന​ക​ൾ വേ​ലി​ക​ൾ ത​ക​ർ​ക്കും. എ​ന്നാ​ൽ, അ​റ്റ​കു​റ്റ​പ്പ​ണി​ക്കോ ത​ക​ർ​ന്ന​വ പു​നഃ​സ്ഥാ​പി​ക്കാ​നോ ന​ട​പ​ടി​ എടുക്കാൻ ആരും മെനക്കെടാറില്ല.

ഫ​ണ്ടി​ല്ലാ​ത്ത​തു ത​ന്നെ മു​ഖ്യ​കാ​ര​ണമായി പറയുന്നത്. വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഡീ​സ​ല്‍ നി​റ​ക്കാ​ൻ​പോ​ലും ഫ​ണ്ട് ന​ൽ​കാ​ത്ത​തി​നാ​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി​യാ​ൽ ജീ​വ​ന​ക്കാ​ർ എ​ത്താ​ൻ മ​ടി​ക്കു​ക​യാ​ണെന്നും ആരോപണമുണ്ട്.

മാ​ട്ടു​പ്പെ​ട്ടി​യി​ൽ പ​ട​യ​പ്പ ഇ​റ​ങ്ങി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ചത് ക​ഴി​ഞ്ഞ ദി​വ​സമാണ്. വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ചി​ട്ടും എ​ത്തി​യി​ല്ല. പ​ട​യ​പ്പ​യെ നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക റാ​പ്പി​ഡ് റെ​സ്‌​പോ​ണ്ട്‌​സ് ടീം ​പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് ഈ ​ അവസ്ഥ. മൂ​ന്നാ​ർ തോ​ട്ടം മേ​ഖ​ല​യി​ൽ പ​ട​യ​പ്പ​ക്ക് പു​റ​മെ ഒ​റ്റ​ക്കൊ​മ്പ​നും പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്നു​ണ്ട്.

ചി​ന്ന​ക്ക​നാ​ൽ, വ​ട്ട​വ​ട, മ​റ​യൂ​ർ, ശാ​ന്ത​ൻ​പാ​റ, മൂ​ന്നാ​ർ, മാ​ങ്കു​ളം, അ​ടി​മാ​ലി, ബൈ​സ​ൺ​വാ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കാ​ട്ടാ​ന ശ​ല്യം അ​തി​രൂ​ക്ഷമായിരിക്കുന്നത്. ഇ​വി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച സൗ​രോ​ർ​ജ വേ​ലി​ക​ളും ഉ​രു​ക്ക് വ​ട​വും കി​ട​ങ്ങു​ക​ളും 90 ശ​ത​മാ​ന​ത്തി​ലേ​റെ ന​ശി​ച്ചു. കു​റ​ത്തി​ക്കു​ടി, ഇ​ട​മ​ല​ക്കു​ടി ആ​ദി​വാ​സി കോ​ള​നി​ക​ളി​ലും രാ​ത്രി​യും പ​ക​ലും ആ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്നത് പതിവായിരിക്കുകയാണ്.

എ​റ​ണാ​കു​ളം-​ഇ​ടു​ക്കി ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ മാ​മ​ല​ക്ക​ണ്ട​ത്തും ഇ​ഞ്ച​ത്തൊ​ട്ടി​യി​ലും കാ​ഞ്ഞി​ര​വേ​ലി​യി​ലും കാ​ട്ടാ​ന ശ​ല്യംമുമ്പത്തെക്കാൾ രൂ​ക്ഷ​മാ​ണ്. ഇ​വി​ടെ ന​ശി​പ്പി​ച്ച വൈ​ദ്യു​തി വേ​ലി​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ട് വ​നം വ​കു​പ്പ് ര​ണ്ടു​വ​ർ​ഷം മു​മ്പ്​ അ​പേ​ക്ഷ നൽകിയതാണ്. എന്നാൽ ഇ​പ്പോ​ഴും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

വേ​ലി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു പു​റ​മെ ആ​ന​ക​ളെ തു​ര​ത്താ​ൻ വ​നം​വ​കു​പ്പ് സ്‌​പെ​ഷ​ൽ ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സി​നെ​യും എ​ലി​ഫ​ന്റ് ഡി​പ്ര​ഡേ​ഷ​ൻ സ്‌​ക്വാ​ഡു​ക​ളെ​യും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെങ്കിലും ഒരു രക്ഷയുമില്ല.

പാ​ട്ട​കൊ​ട്ട​ൽ, പ​ന്തം ക​ത്തി​ക്ക​ൽ, പ​ട​ക്കം പൊ​ട്ടി​ക്ക​ൽ തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ളാ​ണ് വ​നം​വ​കു​പ്പും നാ​ട്ടു​കാ​രും ആ​ന​ക​ളെ തു​ര​ത്താ​ൻ ഈ നൂറ്റാണ്ടിലും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​യൊ​ന്നും ശാ​ശ്വ​ത​വു​മ​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ട്ടി​ട്ടും വ​നം​വ​കു​പ്പ് പു​തി​യ മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേപം. ചെ​ല​വ് കു​റ​ഞ്ഞ മാ​ർ​ഗം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ക​ർ​ഷ​ക​രെ ആ​ന​ശ​ല്യ​ത്തി​ൽ​നി​ന്നു ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത് അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം...

കണ്ണൂരിലും മാവേലിക്കരയിലും ‘പാദപൂജ’

കണ്ണൂരിലും മാവേലിക്കരയിലും 'പാദപൂജ' കണ്ണൂര്‍: കാസര്‍കോട് ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലെ പാദപൂജ...

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ !

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ ! കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിലെ ഫ്ലാറ്റിൽ...

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ പാലക്കാട്: പൊല്‍പ്പുളളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ...

മൂവാറ്റുപുഴയിൽ വാഹനാപകടം

മൂവാറ്റുപുഴയിൽ വാഹനാപകടം കൊച്ചി: മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25...

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ ലഖ്നൗ: മലയാളി ഡോക്ടറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....

Related Articles

Popular Categories

spot_imgspot_img