web analytics

ചെലവ് മെച്ചം, വരവ് തുച്ഛം…..നാഥനില്ലാക്കളരിയാകുമോ എസ്‌റ്റേറ്റുകൾ….?

ചെലവുകൾ വർധിക്കുകയും വരവ് കുറയുകയും ചെയ്തതോടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ കാർഷിക എസ്റ്റേറ്റുകളുടെ പ്രവർത്തനങ്ങൾ താളെതെറ്റിയിരിക്കുകയാണ്. നഷ്ടത്തിലേക്ക് കൂപ്പു കുത്തിയതോടെ ഇടുക്കിയിൽ 2000 കാലഘട്ടത്തിൽ ഒട്ടേറെ തോട്ടങ്ങൾ ഉടമകൾ ഉപേക്ഷിച്ചു പോയിരുന്നു. The activities of agricultural estates are IN TROUBLE

കാർഷിക മേഖലയിൽ നിന്നുള്ള വരുമാനം ഇടിഞ്ഞതോടെ വീണ്ടും തോട്ടങ്ങൾ പ്രതിസന്ധിയിലാകുകയാണ്. തേയിലത്തോട്ടങ്ങളാണ് പ്രധാനമായും പ്രതിസന്ധി നേരിടുന്നതിലൊന്ന് ബ്രിട്ടീഷ് ഭരണകാലത്തോളം പഴക്കമുള്ള ചെടികളാണ് തോട്ടങ്ങളിലുള്ളത്. ഇതുകാരണം ഉത്പാദനം ഓരോവർഷവും കുറഞ്ഞുവരികയാണ്. പഴയചെടി പറിച്ചുമാറ്റി പുതിയ തേയില (റീ പ്ലാന്റിങ്) നടുകയാണ് ഇതിനുള്ള പരിഹാരം.

എന്നാൽ സാമ്പത്തിക പ്രതി സന്ധിമൂലം ഉടമകൾ റീ പ്ലാന്റിങ് ഉപേക്ഷിക്കുകയാണ്. 2010-ൽ ഒരുകിലോ തേയിലപ്പൊടി ഉത്പാദിപ്പിക്കാൻ ഗുണമേന്മയനുസരിച്ച് 170 രൂപ മുതൽ ചെലവ് വരും . എന്നാൽ ലേലത്തിൽ പലപ്പോഴും വലിയ ലാഭം ലഭിക്കാറില്ല. പലപ്പോഴും നഷ്ടവും ഉണ്ടാകാറുണ്ട്.

തൊഴിലാളികളുടെ കൂലിയിലും, മറ്റാനുകൂല്യങ്ങളിലും ഉണ്ടായ വർധനയാണ് മറ്റൊരു പ്രതിസന്ധി. 2000-ത്തിൽ ഒരുതൊഴി ലാളിയുടെ ശമ്പളം 130 രൂപയാ യിരുന്നു. എന്നാൽ 2024 ആയ പ്പോൾ 650 രൂപയായി. എന്നാൽ എസ്റ്റേറ്റിലെ വരുമാനം കൂടിയിട്ടില്ല. ഇതോടെ ചില പ്രധാനപ്പെട്ട കമ്പനികൾ മാത്രമാണ് ലാഭത്തിൽ പ്രവർത്തിക്കുന്നത്. റംബു ട്ടാൻ, അവക്കാഡോ, കവുങ്ങ് തുടങ്ങിയ ഇടവിള കൃഷിനടത്തി. മലങ്കര ടീ ഉൾപ്പെടെ ഏതാനും എസ്റ്റേറ്റുകളും നഷ്ടമില്ലാതെ പ്ര വർത്തിച്ചു.

ഏലം-കാപ്പി.

കാലാവസ്ഥ വ്യതിയാനമാണ് ഏലം, കാപ്പി എസ്റ്റേറ്റുകൾ നേരി ടുന്ന പ്രധാനവെല്ലുവിളി. 2024-25 ലാണ് കാപ്പിക്ക് ന്യായമായവില കിട്ടിയത്. 1987-ന് നഷ്ടക്കണക്ക് മാത്രമായിരുന്നു കാപ്പി കർഷകർക്ക് പറയാനുള്ളത്. എസ്റ്റേറ്റുകളിൽ ചിലത് കുരുമുളകും എസ്റ്റേറ്റിനുള്ളിലെ ചതുപ്പുപ്രദേശം പ്രയോജനപ്പെടുത്തി ഏലവും കൃഷിചെയ്താണ് വലിയ നഷ്ടമില്ലാതെ പിടിച്ചുനിന്നത്. ജനുവരി മുതൽ മാർച്ചുവരെയുള്ള കാലയള വിൽ ശക്തമായ രണ്ടുവേനൽമഴ കിട്ടിയില്ലെങ്കിൽ കാപ്പികൃഷിക്ക് ഒരു വർഷം നഷ്ടമാകും.

ആദ്യത്തെ മഴയിൽ കാപ്പി പൂവിട്ടുശേഷം 15-ദിവസംകഴിഞ്ഞ് ഒരു മഴകുടി കിട്ടണം. ഇതേ അനു പാതത്തിൽ മഴ കിട്ടിയില്ലെങ്കിലും ഉൽപാദനത്തെ സാരമായി ബാധിക്കും. വളത്തിന്റെ ലഭ്യതക്കുറവും പ്രശ്‌നമാണ്. വിലയുണ്ടെങ്കിലും കടും വേനൽ ഏലം കൃഷിയെ സാരമായി തന്നെ ബാധിച്ചു. ഹൈറേഞ്ചിലാണ് ഏറ്റവുംകൂ ടുതൽ ഏലം ഏസ്റ്റേറ്റുകളുള്ളത്.

ഓരോവർഷവും ഏക്കർകണക്കിന് കൃഷിയാണ് നശിക്കുന്നത്. മൂന്നും, നാലും വർഷം കൂടുമ്പോൾ പുനഃ കൃഷിചെയ്യേണ്ട ഗതികേടിലാണ്. ഏലം, കാപ്പി എസ്റ്റേറ്റുകളിൽ പ്രാദേശിക തൊഴിലാളികളെ കിട്ടുന്നില്ലെന്ന പരാതിയും ഉടമ കൾക്കുണ്ട്. ഇതുകാരണം ഇതരം സംസ്ഥാന തൊഴിലാളികളെയാ ണ് ഇപ്പോൾ ആശ്രയിക്കുന്നത്. സീസൺ അനുസരിച്ചാണ് തൊഴിലാളികളുടെ സേവനംവേണ്ട ത്. ആവശ്യമില്ലാത്ത സമയത്തും.

ഇതര സംസ്ഥാന തൊഴിലാളികളെ കൂലികൊടുത്ത് സംരക്ഷിക്കേണ്ടിവരുന്നു. ഇതരസംസ്ഥാന തൊഴിലാളി കൾക്ക് അവരുടെ നാട്ടിൽ കൂലി കൂടുതൽ കിട്ടാൻ തുടങ്ങിയതോ ടെ ഇവർ കൂട്ടമായി നാട്ടിലേക്ക് മടങ്ങാൻ തുടങ്ങിയിട്ടുണ്ട്. എത്രകാലം ഇവരുടെ സേവനം കിട്ടുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും എസ്റ്റേറ്റ് ഉടമകൾ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Other news

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

Related Articles

Popular Categories

spot_imgspot_img