കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം ഉത്പാദനം കുറഞ്ഞതോടെ ഉയർന്ന ഗുണമേന്മയുള്ള ഇടുക്കി കുരുമുളകിന്റെ വില ഉയർന്നു തുടങ്ങി. ജനുവരി ആദ്യവാരം 625-630 രൂപ ലഭിച്ചിരുന്ന ഹൈറേഞ്ച് കുരുമുളകിന് നിലവിൽ ഗുണമേന്മയനുസരിച്ച് 651-660 രൂപ വരെ കട്ടപ്പന, അണക്കര, വണ്ടിപ്പെരിയാർ, അടിമാലി കമ്പോളങ്ങളിൽ ലഭിക്കുന്നുണ്ട്.The price of quality Idukki pepper is soaring വേനലിൽ കുരുമുളക് ചെടികളും താങ്ങുചെടികളും നശിച്ചതും തുടർന്നുണ്ടായ കനത്ത മഴയും ചെടികൾക്ക് രോഗങ്ങൾ ബാധിക്കാൻ കാരണമായി ഇതോടെയാണ് കുരുമുളകിന്റെ ഉത്പാദനം ഹൈറേഞ്ചിൽ ഇടിഞ്ഞത്. […]
വിപണിയിൽ എത്തുന്ന ജാതിയ്ക്കയുടെ അളവ് കുറഞ്ഞതോടെ രണ്ടുമാസത്തിനിടെ ജാതിയ്ക്ക വില കുതിച്ചു കയറി. കിലോയ്ക്ക് 250-260 രൂപയായിരുന്ന തൊണ്ടോടു കൂടിയ ജാതിയ്ക്ക വില നിലവിൽ 380-400 രൂപയാണ്. മുൻപ് 400 രൂപയായിരുന്ന ജാതിയ്ക്ക പരിപ്പിന്റെ വില 700 രൂപയായി കുതിച്ചുയർന്നു. Nutmeg prices have skyrocketed in the past two months ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ജാതിക്ക കൂടുതലായി കമ്പോളങ്ങളിലെത്തുന്നത്. മറ്റു സ്ഥലങ്ങളിൽ ലഭിക്കുന്ന ജാതിക്കയേക്കാൾ വലിപ്പവും തൂക്കവും കൂടുതലുള്ളവയാണ് ഇടുക്കിയിൽ ലഭിക്കുന്നത്. ആവശ്യക്കാർ […]
പ്രതീക്ഷിച്ചിരിക്കാതെ കുതിച്ചു കയറിയ കൊക്കോ പരിപ്പിന്റെ വിലയായിരുന്നു പോയ മാസങ്ങളിൽ കർഷകർക്ക് ഇടയിലെ താരം. 25 രൂപ ശരാശരി വില ലഭിച്ചുകൊണ്ടിരുന്ന ഉണക്ക കൊക്കോയ്ക്ക് മൂന്നു മാസംകൊണ്ട് ഇടുക്കി തോപ്രാംകുടി, കോട്ടയം ഈരാറ്റുപേട്ട ചന്തകളിൽ 1080 രൂപവരെ ലഭിച്ചു. (Experts say the drop in cocoa prices is temporary) 60 രൂപ കിട്ടിയിരുന്ന കൊക്കോയുടെ പച്ച പരിപ്പിന്റെ വില 270 രൂപയിലുമെത്തി. ഇതോടെ കർഷകർ ആവേശത്തിലായി. പലരും കൊക്കോയ്ക്ക് വളമിടലും പരിചരണവും നൽകാൻ തുടങ്ങി. […]
റബ്ബർ കൃഷിയുടെ പേരിലാണ് മധ്യകേരളം ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. കോട്ടയത്തും ചുറ്റുമുള്ള മറ്റു ജില്ലകളുടെയും സാമ്പത്തിക മേഖലയുടെ നട്ടെല്ലും റബ്ബറും റബ്ബർ ഉത്പന്നങ്ങളുമായിരുന്നു. കൃഷി വ്യാപകമാതോടെ ഉപ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ചെറുകിട ഫാക്ടറികൾ മുതൽ സർജിക്കൽ ഗ്ലൗസ് കയറ്റുമതി ചെയ്യുന്ന വൻ വ്യവസായ ശാലകൾ വരെ ഉയർന്നുവന്നു. (Farmers in Madhya Kerala are abandoning rubber cultivation and turning to other sectors) എന്നാൽ വിലയിടിവും ഉത്പാദനച്ചെലവ് വർധിച്ചതും മൂലം റബ്ബർ കൃഷിയെ കൈവിട്ട് […]
ഉത്പാദനം കുത്തനെ ഉയർന്നതോടെ സംസ്ഥാനത്തെ വിവിധ കമ്പോളങ്ങളിൽ മാലി മുളകിന്റെ വില കുത്തനെ ഇടിഞ്ഞു. മാർച്ച് ഏപ്രിൽ മാസങ്ങളിൽ 400 രൂപ വരെ വിലയുണ്ടായിരുന്ന മുളക് വില നിലവിൽ 180-200 ആയാണ് താഴ്ന്നത്. മഴയും കാലാവസ്ഥയും അനുകൂലമായതോടെ ഉത്പാദനം ഉയർന്നതാണ് വില ഉയരാൻ കാരണം. (The price of Mali Chilli has fallen sharply in various markets of the state) കനത്ത ചൂടും ജലസേചനത്തിന്റെ കുറവും മൂലം ചെടികൾ ഉണങ്ങിക്കരിഞ്ഞതോടെയാണ് മാർച്ച് ഏപ്രിൽ […]
© Copyright News4media 2024. Designed and Developed by Horizon Digital