web analytics

‘തലൈവർ 173’: കമൽ ഹാസൻ നിർമ്മിച്ച് രജനികാന്ത് നായകനാകുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു

‘തലൈവർ 173’: കമൽ ഹാസൻ നിർമ്മിച്ച് രജനികാന്ത് നായകനാകുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഇന്ത്യൻ സിനിമയിലെ രണ്ട് ഇതിഹാസങ്ങളായ രജനികാന്തും കമൽ ഹാസനും, 46 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിൽ ഒന്നിക്കാൻ ഒരുങ്ങുകയാണ്.

മുന്‍പ് ഇരുവരും ഈ കൂട്ടായ്മയെ കുറിച്ച് സൈമ അവാർഡ്സിലും മാധ്യമങ്ങളോടും സ്ഥിരീകരിച്ചിരുന്നു.

എന്നാൽ നടന്മാരായി ഒരുമിക്കുന്നതിനുമുമ്പ്, കമൽ ഹാസൻ തന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിൽ രജനികാന്തിനെ നായകനാക്കി ഒരു ചിത്രം നിർമ്മിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കെഎസ്ആർടിസിയിൽ കയറാൻ ഇനി ‘ഫിറ്റ് ’ ആണോ എന്ന് പരിശോധിക്കും

‘തലൈവർ 173’: രാജ്കമൽ ഫിലിംസിന്റെ അഭിമാന പ്രോജക്റ്റ്

രജനികാന്തിന്റെ കരിയറിലെ 173-ാമത്തെ സിനിമയായ ‘തലൈവർ 173’ ആണ് കമൽ ഹാസൻ നിർമ്മിക്കുന്നത്.

“ഇത് രണ്ട് അതികായരുടെ കൂട്ടായ്മ മാത്രമല്ല, അഞ്ചു പതിറ്റാണ്ടുകൾ നീണ്ട സൗഹൃദവും സഹോദരത്വവും ആഘോഷിക്കുന്ന സിനിമയുമാണ്.” വാർത്താക്കുറിപ്പിൽ രാജ്കമൽ ഫിലിംസ് വ്യക്തമാക്കി.

ഇത് രാജ്കമൽ ഫിലിംസിന്റെ 44-ാം വാർഷിക പ്രോജക്റ്റും കൂടിയാണ്. കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് നിർമ്മാണം.

സുന്ദർ സി സംവിധാനം ചെയ്യുന്നു, പൊങ്കൽ 2027 റിലീസ് ലക്ഷ്യം

സുന്ദർ സി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം 2027ലെ പൊങ്കൽ റിലീസിനായി ലക്ഷ്യമിടുന്നു. വിതരണം റെഡ് ജയന്റ് മൂവീസ് കൈകാര്യം ചെയ്യും.

വാർത്താക്കുറിപ്പിലൂടെ രാജ്കമൽ ഫിലിംസ് ഔദ്യോഗികമായി പ്രഖ്യാപനവും ചെയ്തു.

സുന്ദർ സി – പരിചയസമ്പന്നനായ സംവിധായകൻ

1995ൽ മുറൈ മാമൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സുന്ദർ സി, രജനികാന്തിനെ നായകനാക്കി അരുണാചലം, കമൽ ഹാസനെ നായകനാക്കി അൻബെ ശിവം എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ മറ്റു ഹിറ്റ് ചിത്രങ്ങളിൽ ഉള്ളത്തൈ അള്ളിത്താ, കലകലപ്പ്, അറൺ മണൈ തുടങ്ങിയവ ഉൾപ്പെടുന്നു.

13 വർഷം പെട്ടിയിലിരുന്ന മദഗജ രാജ 2024-ൽ റിലീസ് ചെയ്ത് വൻ വിജയമായി മാറിയിരുന്നു.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ഗാഞ്ചേഴ്സ് തിയറ്ററുകളിൽ എത്തിയിരുന്നു.

ഇപ്പോൾ നയൻതാരയെ നായികയാക്കി മൂക്കുത്തി അമ്മൻ 2 ഒരുക്കുകയാണ്.

രജനികാന്തിന്റെ അടുത്ത റിലീസ് – ‘ജയിലർ 2’

അതേസമയം, രജനികാന്ത് നായകനായി അഭിനയിച്ച ‘ജയിലർ 2’ ആണ് അടുത്തതായി റിലീസിന് ഒരുങ്ങുന്നത്.

കോളിവുഡിന് ഏറെ പ്രതീക്ഷയുള്ള പ്രോജക്റ്റായി ഇതിനെ കാണപ്പെടുന്നു.

English Summary:

Rajinikanth’s 173rd film, titled Thalaivar 173, has been officially announced. Produced by Kamal Haasan under Raaj Kamal Films International and directed by Sundar C, the film will release during Pongal 2027. The project marks the reunion of Indian cinema legends Rajinikanth and Kamal Haasan after 46 years, celebrating five decades of their friendship. Distribution will be handled by Red Giant Movies. Sundar C, known for Arunachalam and Anbe Sivam, returns after his recent success Madagaja Raja. Rajinikanth’s next release is Jailer 2.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

നവീന്‍ ബാബു കേസ് അന്വേഷിച്ച മുൻ പോലീസ് ഉദ്യോഗസ്ഥന്‍ ടി.കെ. രത്‌നകുമാര്‍ ഇനി രാഷ്ട്രീയത്തിലേക്ക്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിന് മേല്‍നോട്ടം...

പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച കേസ്: രണ്ട് സ്ഥിരം പ്രതികൾ അറസ്റ്റിൽ

പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച കേസ്: രണ്ട് സ്ഥിരം പ്രതികൾ അറസ്റ്റിൽ പുല്‍പ്പള്ളി:...

5 ലക്ഷം യുവാക്കൾക്ക് 12000 രൂപയുടെ സ്‌കോളര്‍ഷിപ്പ്

5 ലക്ഷം യുവാക്കൾക്ക് 12000 രൂപയുടെ സ്‌കോളര്‍ഷിപ്പ് തിരുവനന്തപുരം: പഠനം പൂര്‍ത്തിയാക്കി തൊഴില്‍...

മൂലമറ്റത്ത് ചാകര

മൂലമറ്റത്ത് ചാകര അറക്കുളം∙ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതോടെ മീൻപിടുത്തക്കാർക്ക്...

Related Articles

Popular Categories

spot_imgspot_img