web analytics

കടുത്ത സാമ്പത്തിക പ്രതിസന്ധി, ശമ്പളം കൊടുക്കാൻ വഴിയില്ല; 120 ഓ​ളം പേ​രെ പിരിച്ചുവിട്ട് കേരള കലാമണ്ഡലം, പണി പോയവരിൽ അ​ധ്യാ​പ​ക​ർ മു​ത​ൽ സെ​ക്യൂ​രി​റ്റി ജീവനക്കാർ വ​രെ

തൃ​ശൂ​ർ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേരള കലാമണ്ഡലത്തിലെ മുഴുവൻ താത്കാലിക ജീവനക്കാരെയും പിരിച്ചു വിട്ടു. ഡി​സം​ബ​ർ ഒ​ന്നാം തീ​യ​തി മു​ത​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ ആ​രും ജോ​ലി​ക്ക് വ​രേ​ണ്ട​തി​ല്ലെ​ന്നാണ് കേ​ര​ള ​ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ലറുടെ ഉത്തരവ്. പിരിച്ചുവിട്ടവരിൽ അ​ധ്യാ​പ​ക​ർ മു​ത​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ വ​രെ​യു​ള്ള 120 ഓ​ളം പേരാണ് ഉൾപ്പെടുന്നത്.(Temporary Employees Dismissed From Kerala Kalamandalam)

ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വേ​ണ്ടിയാണ് താ​ത്കാ​ലി​ക അ​ധ്യാ​പ​ക- അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​രു​ന്നത്. എ​ന്നാ​ൽ ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​ത്.

എന്നാൽ യാ​തൊ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img