web analytics

അണ്ണാമലൈ ആണെങ്കിൽ സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ; രാജി സ്ഥിരീകരിച്ച് ബി.ജെ.പി

ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ സ്ഥാനം ഒഴിഞ്ഞു.പത്രസമ്മേളനത്തിൽ താൻ തമിഴ്നാട് ബിജെപി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്ന് സ്ഥിരീകരിച്ചു. 

“തമിഴ്നാട് ബിജെപിയിൽ മത്സരമൊന്നുമില്ല, ഞങ്ങൾ ഏകകണ്ഠമായി ഒരു നേതാവിനെ തിരഞ്ഞെടുക്കും. പക്ഷേ ഞാൻ  മത്സരത്തിലില്ല. ബിജെപി സംസ്ഥാന നേതൃത്വത്തിനായുള്ള മത്സരത്തിൽ ഞാൻ ഇത്തവണ ഇല്ല.” അണ്ണാമലൈ പറഞ്ഞു.

അടുത്ത വർഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയുമായി വീണ്ടും സഖ്യത്തിലേർപ്പെടുന്നതിന് അണ്ണാമലൈയെ പുറത്താക്കണമെന്ന് എഐഎഡിഎംകെ മേധാവി എടപ്പാടി കെ പളനിസ്വാമി മുൻവ്യവസ്ഥയാക്കിയതായി ബിജെപി വൃത്തങ്ങൾ പറയുന്നു. 

  • Introducing Galaxy S25, your true AI companion. Powered by the next chapter of Galaxy AI with multi-modality, and the mo…
  • With Galaxy S25, easily get rid of unwanted background noise from your videos and make them share-worthy with Audio Eras…
  • Galaxy S25 lets you capture epic portraits every single time thanks to its enhanced object-aware engine that can adapt t…
₹64,999

എഐഎഡിഎംകെ നേതാക്കൾക്കെതിരായ അണ്ണാമലൈയുടെ വിമർശനമാണ് 2023 ൽ ബിജെപിയുമായുള്ള സഖ്യം വിച്ഛേദിക്കുന്നതിനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത്.

2021-ൽ ശ്രീ അണ്ണാമലൈ സംസ്ഥാന  തലവനായി നിയമിതനായതിനുശേഷം ബിജെപിക്ക് തമിഴ്‌നാട്ടിൽ കാര്യമായ തിരഞ്ഞെടുപ്പ് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടില്ല. ഇതും അദ്ദേഹത്തിന്റെ രാജിയുടെ കാരണമാണ്. 

മുൻ ഐപിഎസ് ഓഫീസറും, എഞ്ചിനീയറും, എംബിഎ ബിരുദധാരിയുമായ അണ്ണാമലൈ ഭരണകക്ഷിയായ ഡിഎംകെയുടെ കടുത്ത വിമർശകരിൽ ഒരാളാണ്. 

“ഡിഎംകെയെ അധികാരത്തിൽ നിന്ന് താഴെയിറക്കണം, വോട്ടുകൾ വ്യത്യസ്ത പാർട്ടികൾക്കിടയിൽ മാറി ഒരു വോട്ടും പാഴാകരുത്. തമിഴ്‌നാട്ടിൽ നിലവിൽ പഞ്ചകോണ മത്സരമുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ മറ്റൊരിടത്തും പഞ്ചകോണ മത്സരം കാണുന്നില്ലെന്നും പത്രസമ്മേളനത്തിൽ അണ്ണാമലൈ പറഞ്ഞു”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img