സംസ്ഥാനത്ത് പഞ്ഞിമിഠായി വില്‍പന നിരോധിച്ച് തമിഴ്‍നാട്. പഞ്ഞിമിഠായിയില്‍ ക്യാൻസറിന് കാരണമാകുന്ന രാസവസ്തു കണ്ടെത്തിയതിന് പിന്നാലെയാണ് കടുത്ത തീരുമാനം. പഞ്ഞിമിഠായിയില്‍ ‘റോഡമിൻ ബി’ എന്ന വിഷാംശമാണ് അധികൃതര്‍ കണ്ടെത്തിയിരുന്നത്. തുണികള്‍, പേപ്പര്‍, ലെദര്‍ ഉത്പന്നങ്ങളിലൊക്കെ നിറം നല്‍കാനായി ഉപയോഗിക്കുന്ന കെമിക്കലാണിത്. ഭക്ഷണസാധനങ്ങളില്‍ ഇത് നിറത്തിനായി ചേര്‍ക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ഇവ പതിവാിയി ശരീരത്തിലെത്തിയാല്‍ കരള്‍ രോഗത്തിനും ക്യാൻസറിലേക്കുമെല്ലാംനയിക്കുമെന്നാണ് കണ്ടെത്തൽ.
പഞ്ഞിമിഠായിയില്‍ ഈ രാസവസ്തു വ്യാപകമായി ഉണ്ട് എന്ന ലാബ് റിസള്‍ട്ട് വന്നതിന് ശേഷമാണ് ആരോഗ്യ മന്ത്രി ഇത് നിരോധിച്ചതായി അറിയിച്ചത്. റോഡമിൻ ബി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉത്പാദനത്തിലോ വില്‍പനയിലോ വിതരണത്തിലോ ആരെങ്കിലും പങ്കാളിയായതായി മനസിലാക്കിയാല്‍ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്നും തമിഴ്‍നാട് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പഞ്ഞിമിഠായി വില്‍പനയെ ചൊല്ലി ഏതാനും ദിവസങ്ങളായി തന്നെ വലിയ വിവാദം തമിഴ്‍നാട്ടില്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോഴീ കടുത്ത തീരുമാനം.
Read Also: ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം INSAT-3DS വിക്ഷേപിച്ചു; ദൗത്യം വിജയകരമെന്ന് ISRO









