web analytics

മയക്കുമരുന്ന് കേസ്; നടൻ ശ്രീകാന്ത് അറസ്റ്റിൽ

മയക്കുമരുന്ന് കേസ്; നടൻ ശ്രീകാന്ത് അറസ്റ്റിൽ

ചെന്നൈ: മയക്കുമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്. നുങ്കമ്പാക്കം പൊലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മൈലാപ്പൂരിൽ നിന്ന് പുറത്താക്കിയ എഐഎഡിഎംകെ അംഗത്തെ ചോദ്യം ചെയ്തപ്പോഴാണ് ശ്രീകാന്തിന്റെ പേര് കൂടി പുറത്തുവന്നത്. ഒരു സ്വകാര്യ ബാറിൽ നടന്ന സംഘർഷത്തെ തുടർന്ന് പ്രസാദിനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കൊക്കെയ്ൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ ശ്രീകാന്തിന് വിതരണം ചെയ്തതായി പ്രസാദ് സമ്മതിക്കുകയായിരുന്നു.

ഇതിനെത്തുടർന്നാണ് പൊലീസ് കൂടുതൽ ചോദ്യം ചെയ്യലിനായി നടനെ വിളിപ്പിച്ചത്. ശ്രീകാന്ത് 12,000 രൂപയ്ക്ക് കൊക്കെയ്ൻ വാങ്ങിയതായി പ്രസാദ് അവകാശപ്പെട്ടതായും പുറത്തുവരുന്ന റിപ്പോർട്ടിൽ പറയുന്നു.

ചെന്നൈയിലെ സ്വകാര്യ പാർട്ടികളിലും ക്ലബ്ബുകളിലും ശ്രീകാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ശ്രീകാന്തിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനകളുടെ ഫലമായിരിക്കും നടനെതിരെയുള്ള നിയമപരമായ നടപടികളിൽ തീരുമാനം എടുക്കുക.

ഫോറൻസിക് വിശകലനവും കൂടുതൽ അന്വേഷണവും പൂർത്തിയാകുന്നതുവരെ അന്തിമ നിഗമനങ്ങളിൽ എത്തില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

തമിഴിലും തെലുങ്കിലും ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ സിനിമകളില്‍ ശ്രീകാന്ത് അഭിനനയിച്ചിട്ടുണ്ട് . റോജാക്കൂട്ടം എന്ന സിനിമയില്‍ നായകനായാണ് താരം വെള്ളിത്തിരയിലേക്ക് രംഗപ്രവേശനം ചെയ്തത്.

ആദ്യ ചിത്രം തന്നെ വലിയ ഹിറ്റായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മാദത്തില്‍, പാര്‍ഥിപൻ കനവ് തുടങ്ങിയ വിജയ ചിത്രങ്ങളിലും നായകനായി.

മയക്കുമരുന്ന് ഉപയോഗിച്ച് കറങ്ങുന്നവർ ജാഗ്രത; ഹൈടെക്ക് സംവിധാനവുമായി പോലീസ് പിന്നാലെയുണ്ട്, പിടിവീഴും, ഉറപ്പ്…!

ഇനി ലഹരിവസ്തുക്കൾ അടിച്ച് കറങ്ങുന്നവർ സൂക്ഷിക്കുക.. രാസലഹരി ഉപയോഗിച്ചാൽ കയ്യോടെ പിടിവീഴും. ഇത്തരക്കാരെ കണ്ടുപിടിക്കാൻ പുതിയ സംവിധാനവുമായി വളപട്ടണം പോലീസ് എത്തിയിരിക്കുകയാണ്.

‘സോ‍ട്ടോക്സ’ എന്നറിയപ്പെടുന്ന ഈ ഉപകരണം കൊണ്ട് ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നവരെ എളുപ്പത്തിൽ കണ്ടെത്താനും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും സാധിക്കുമെന്നാണ് പോലീസ് പറയുന്നത്.

പ്രത്യേക തരം സോ‍ട്ടോക്സ ഡിവൈസാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ വായിൽ ഇട്ട് കറക്കിയശേഷം മിഷനിൽ കയറ്റിവെക്കും. 48 മണിക്കൂറിനുള്ളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങൾ ഉപയോഗിച്ചാൽ അഞ്ച് മിനുറ്റിനുള്ളിൽ പ്രിന്റ് ആയി പുറത്തുവരും. അഞ്ചുതരത്തിലുള്ള ലഹരി ഉപയോഗം വെവ്വേറെ ഇതിൽ അറിയാൻ സാധിക്കും.

പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ലഹരി ഉപയോഗിച്ചവർക്കെതിരേ 27-എ, 27-ബി എന്നീ വകുപ്പുകൾ ചേർത്ത് അറസ്റ്റുചെയ്യുമെന്ന് വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി.പി. സുമേഷ് പറഞ്ഞു. സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് സോട്ടോക്സ ഡിവൈസ് കണ്ണൂരിൽ എത്തുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ പുതിയതെരുവിൽ വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി.പി. സുമേഷ്, എസ്െഎ ടി.എം. വിപിൻ എന്നിവരുടെ നേതൃത്വത്തിൽ മറുനാടൻ തൊഴിലാളികളിൽ പരീക്ഷണം നടത്തി.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് കണ്ണൂർ സിറ്റി പോലീസിന്റെ കീഴിലുള്ള വളപട്ടണം പോലീസ് സ്റ്റേഷനിൽ ഇത്തരത്തിലുള്ള സോട്ടോക്സാ ഡിവൈസ് ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നത്.

Summary: Tamil actor Srikanth has been arrested by the police in connection with a drug-related case. The arrest was made following an interrogation at the Nungambakkam Police Station.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

Related Articles

Popular Categories

spot_imgspot_img