web analytics

ലോഡ്ജിൽ മുറി എടുത്ത് മയക്കുമരുന്ന് കച്ചവടം; കമിതാക്കൾ പിടിയിൽ

കൊച്ചി: വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന മയക്കുമരുന്നും കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. കളമശേരി മണലിമുക്കിലാണ് സംഭവം. 

60 ഗ്രാം എം.ഡി.എം.എയും 30 ഗ്രാം കഞ്ചാവുമായി മാഞ്ഞാലി വയലക്കര തുമ്പാരതി വീട്ടിൽ ഷാരൂഖ് സലിം (28) പാലക്കാട് മണ്ണാർക്കാട് കല്ലുമല വട്ടപ്പിളളിൽ വീട്ടിൽ ഡോണ പോൾ (27) എന്നിവരാണ് പിടിയിലായത്.

കൊച്ചി സിറ്റിയുടേയും റൂറലിൻ്റേയും അതിർത്തിയിലുള്ള ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് കച്ചവടം നടന്നിരുന്നത്.

മണലിമുക്ക് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ മാസങ്ങളായി പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.

ഇതിനിടെ ഇന്നലെ ബംഗ്ളൂരുവിൽ നിന്നും എം.ഡി.എം.എ ഇവിടേക്ക് എത്തിച്ചതായി വിവരം ലഭിച്ചു. ഇതേ തുടർന്ന് കൊച്ചി സിറ്റി – റൂറൽ ഡാൻസാഫ് സംഘവും എടത്തല പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അശ്വതി ജിജിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. പിന്നീട് ആലുവ

വിൽപ്പനയായിരുന്നു ലക്ഷ്യം. മുറിയിൽ ബാഗിൽ പ്രത്യേക അറയിലാണ് ലഹരി സൂക്ഷിച്ചിരുന്നത്. ഇവറിൽ നിന്ന് മയക്ക് മരുന്ന് വാങ്ങുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. 

റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി ജെ ഉമേഷ് കുമാർ, ആലുവ ഡി വൈ എസ് പി ടി.ആർ രാജേഷ്, ബിനാനി പുരം ഇൻസ്പെക്ടർ വി.ആർ സുനിൽ, എടത്തല എസ്.ഐ അരുൺദേവ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img