സ്വിഗി പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ചു. സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ആറിൽ നിന്ന് പത്താക്കി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വിഗിയും ഏഴ് രൂപയായിരുന്ന ഫീ 10 രൂപയായി ഉയർത്തിയത്.
പ്രവർത്തന ചെലവിനുള്ള പണം കണ്ടെത്താനാണ് പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ചതെന്നായിരുന്നു സൊമാറ്റോയുടെ വാദം. ഫെസ്റ്റിവൽ കാലത്തെ തിരക്കാണ് പ്ലാറ്റ്ഫോം ഫീ വർധനയിലേക്ക് നയിച്ചതെന്നും കമ്പനി വിശദീകരിച്ചിരുന്നു.
ഓൺലൈൻ വഴി ഓർഡർ ചെയ്യുന്ന ഭക്ഷണത്തിൻ്റെ വിലയ്ക്കും, ജിഎസ്‌ടിക്കും, ഡെലിവറി ഫീസിനും റെസ്റ്റോറൻ്റ് ചാർജിനും പുറമെ ഈടാക്കുന്നതാണ് പ്ലാറ്റ്ഫോം ഫീ. ഈ ഫീസിന് 18 ശതമാനം ജിഎസ്‌ടി ഈടാക്കുന്നുണ്ട്. അതായത് പത്ത് രൂപ പ്ലാറ്റ്ഫോം ഫീസാണെങ്കിലും ഉപഭോക്താവ് 11.8 രൂപ നൽകേണ്ടി വരും.
2023 ലാണ് സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ഉൾപ്പെടുത്തിയ്. ആദ്യം ഓർഡറിന് 2 രൂപയായിരുന്നു പ്ലാറ്റ്ഫോം ഫീ. എന്നാൽ 2024 അവസാനിക്കാറകുമ്പോഴേക്കും ഇത് 10 ആയി വർധിപ്പിച്ചു.
English summary : Swiggy Platform Fees Raised; No more extra money for food