web analytics

ഗണേഷ് കുമാർ പ്രസിഡന്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു; രാജിക്കൊടുങ്കാറ്റിന് പിന്നാലെ അഡ്ഹോക് കമ്മിറ്റി

ഗണേഷ് കുമാർ പ്രസിഡന്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു; രാജിക്കൊടുങ്കാറ്റിന് പിന്നാലെ അഡ്ഹോക് കമ്മിറ്റി

കൊല്ലം: മന്ത്രിയും എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമായ കെ.ബി. ഗണേഷ് കുമാർ പ്രസിഡന്റായിരുന്ന പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു. കരയോഗം രജിസ്ട്രാറിന്റെ നിർദേശപ്രകാരം പുതിയ അഡ്ഹോക് കമ്മിറ്റി ചുമതലയേറ്റു.

കരിക്കത്തിൽ തങ്കപ്പൻ പിള്ളയുടെ നേതൃത്വത്തിലുള്ള 14 അംഗ അഡ്ഹോക് കമ്മിറ്റിയാണ് ഇനി യൂണിയന്റെ കാര്യങ്ങൾ നോക്കുക. നിലവിൽ 19 അംഗങ്ങളുള്ള ഭരണസമിതിയിൽ നിന്നുള്ള 11 അംഗങ്ങൾ രാജി നൽകിയതിനെ തുടർന്നാണ് കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനം ഉണ്ടായത്.

ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ ഏകാധിപത്യ പ്രവണതയാണെന്നാരോപിച്ചാണ് അംഗങ്ങൾ രാജി നൽകിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം പ്രസിഡന്റായിരുന്ന ഒരു താലൂക്ക് യൂണിയൻ പിരിച്ചുവിടുന്നത് അപൂർവ സംഭവമായി വിലയിരുത്തപ്പെടുന്നു.

ഇതിനിടെ പുനലൂരിലെ താലൂക്ക് യൂണിയൻ ആസ്ഥാനത്ത് ‘പത്മാ കഫേ’ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണവും വിവാദമായി. ഈ വിഷയം ഉയർത്തിയ ഭരണസമിതി അംഗം ആർ. വേണുകുമാറിനെ മർദിച്ച സംഭവവും വലിയ പ്രതിഷേധത്തിന് ഇടയാക്കി.

അഴിമതിയും മർദനവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതിയിലെ 11 അംഗങ്ങൾ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. തുടർന്ന് അവർ രാജിവെച്ചതോടെ കമ്മിറ്റിക്ക് ഭൂരിപക്ഷം നഷ്ടമായി.

രണ്ടുപേർ രാജി പിൻവലിച്ചതായി കത്ത് നൽകിയിരുന്നെങ്കിലും നേരിട്ട് എത്തി അറിയിക്കണമെന്ന നിലപാട് നേതൃത്വത്തിൽ നിന്നുണ്ടായതിനാൽ അത് പരിഗണിച്ചില്ല.

ഇതോടെ രാജിവച്ച 11 പേരോടൊപ്പം വിവിധ കരയോഗങ്ങളെ പ്രതിനിധീകരിച്ച് അജികുമാർ, ജയപ്രകാശ്, രൂപേഷ് എന്നിവരെയും ഉൾപ്പെടുത്തി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. അടുത്ത ആറ് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തുന്നതുവരെ ഈ കമ്മിറ്റിയാണ് ചുമതല നിർവഹിക്കുക.

English Summary

The Pathanapuram NSS Taluk Union Committee, headed by Minister K.B. Ganesh Kumar and an NSS Board of Directors member, has been dissolved following the resignation of 11 out of 19 committee members.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img