web analytics

മുത്തശ്ശി ഇന്ദിരാഗാന്ധി സവർക്കറെ പ്രശംസിച്ച് കത്തയച്ചത് അറിയുമോ? നാളെ ഗാന്ധിജിയേയും ബ്രിട്ടീഷുകാരുടെ ദാസൻ എന്നു വിളിക്കുമോ?

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വിഡി സവർക്കറിനെതിരായ പരാമർശത്തിന്റെ പേരിലാണ് വിമർശനം. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കരുതെന്നും അത്തരം സമീപനമുണ്ടായാൽ സ്വമേധയാ കേസെടുക്കുമെന്നും സുപ്രീം കോടതി കടുത്ത ഭാഷയിൽ വ്യക്തമാക്കി.

ഗാന്ധിജിയും വൈസ്രോയിയോട് ‘താങ്കളുടെ വിനീത ദാസൻ’ എന്നു സ്വയം വിശേഷിപ്പിച്ചിട്ടുണ്ടെന്നും നാളെ ഗാന്ധിജിയേയും ബ്രിട്ടീഷുകാരുടെ ദാസൻ എന്നു വിളിക്കുമോ എന്നും ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് മൻമോഹനും അടങ്ങുന്ന ബെഞ്ച് ചോദിച്ചു.

രാഹുൽ ​ഗാന്ധി നടത്തുന്നത് ഉത്തരവാദിത്തമില്ലാത്ത പരാമർശങ്ങളാണ്. സ്വാതന്ത്ര്യം നേടിത്തന്നവരോട് തിരിച്ച് പെരുമാറേണ്ടത് ഈ രീതിയിലല്ല. രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധി സവർക്കരെ പ്രശംസിച്ച് കത്തയച്ചത് അറിയുമോ എന്നും കോടതി ചോദിച്ചു.

ചരിത്രമോ ഭൂമിശാസ്ത്രമോ അറിയാതെ എങ്ങനെയാണ് ഇത്തരം പരാമർശം നടത്തുന്നതെന്നും ഭാവിയിൽ ഇത്തരം പരാമർശം ഉണ്ടാകരുതെന്നും കോടതി നിർദ്ദേശം നൽകി.

ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് സവർക്കർ ബ്രിട്ടിഷുകാരുടെ സേവകനായിരുന്നെന്നും അവരിൽനിന്നു പെൻഷൻ വാങ്ങിയിരുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞത്. ഇതിനെതിരെ അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെയാണ് കേസ് നൽകിയത്.

ലക്‌നൗവിലെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പുറപ്പെടുവിച്ച് സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രാഹുലിന്റെ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഈ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. സമൻസ് സ്‌റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

Other news

‘ആക്രമിക്കുന്നത് അമേരിക്കയാണ്!’ ഗൾഫിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ യുഎസ് എന്ന് ഇറാൻ; പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിയാകുന്നു

'ആക്രമിക്കുന്നത് അമേരിക്കയാണ്!' ഗൾഫിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ യുഎസ് എന്ന് ഇറാൻ; പശ്ചിമേഷ്യയിൽ യുദ്ധഭീതി...

പത്താം ക്ലാസും ഐടിഐയും ഉള്ളവർക്ക് സുവർണ്ണാവസരം! റെയിൽവേ ടെക്നീഷ്യൻ തസ്തികകളിലേക്ക് വൻ വിജ്ഞാപനം പുറത്ത്; വിവരങ്ങൾ ഇങ്ങനെ

പത്താം ക്ലാസും ഐടിഐയും ഉള്ളവർക്ക് സുവർണ്ണാവസരം! റെയിൽവേ ടെക്നീഷ്യൻ തസ്തികകളിലേക്ക് വൻ വിജ്ഞാപനം...

70% യുവ ഡോക്ടർമാരും കേരളം വിടുന്നു! കടുത്ത ജോലിഭാരവും തുച്ഛമായ ശമ്പളവും; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഐ.എം.എ

70% യുവ ഡോക്ടർമാരും കേരളം വിടുന്നു! കടുത്ത ജോലിഭാരവും തുച്ഛമായ ശമ്പളവും; ഞെട്ടിക്കുന്ന...

നിങ്ങളുടെ ജില്ലയിൽ ഇന്ന് മഴയുണ്ടോ? കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അലർട്ടുകളും വിവരങ്ങളും

നിങ്ങളുടെ ജില്ലയിൽ ഇന്ന് മഴയുണ്ടോ? കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ...

സൂര്യയും തൃഷയും തമ്മിൽ അസ്വാരസ്യങ്ങളോ? ‘കറുപ്പി’ വിജയ പോസ്റ്റിൽ നിന്ന് നായികയെ ഒഴിവാക്കി സൂര്യ; സോഷ്യൽ മീഡിയയിൽ വൻ ചർച്ച!

സൂര്യയും തൃഷയും തമ്മിൽ അസ്വാരസ്യങ്ങളോ? 'കറുപ്പി' വിജയ പോസ്റ്റിൽ നിന്ന് നായികയെ ഒഴിവാക്കി...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img