web analytics

ഭർത്താവിന്റെ എടിഎം കാർഡ് ഭാര്യയ്ക്കും ഉപയോഗിക്കാം; വീട്ടമ്മമാർക്ക് ഭർത്താക്കന്മാർ സാമ്പത്തിക പിന്തുണ നൽകണം: സുപ്രീംകോടതി

ന്യൂഡൽഹി: വീട്ടമ്മമാർക്ക് ഭർത്താക്കന്മാർ സാമ്പത്തിക പിന്തുണ നൽകണമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഭർത്താവിന്റെ സാമ്പത്തിക ഉറവിടങ്ങളിൽ അവർക്കും പങ്കാളിത്തം വേണം. ജോയിന്റ് ബാങ്ക് അക്കൗണ്ട് വഴിയോ എടിഎം കാർഡുകൾ വഴിയോ അത് ചെയ്യണമെന്നും കോടതി അഭിപ്രായപ്പെട്ടു.Supreme Court observes that husbands should provide financial support to housewives

ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനുള്ള മുസ്ലീം സ്ത്രീയുടെ അവകാശം സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലാണ് കോടതിയുടെ പരാമർശം. ഭർത്തക്കന്മാർ ഈ വസ്തുതയെ കുറിച്ച് ബോധവാന്മാരാകണമെന്നും വീട്ടമ്മമാരായ ഭാര്യമാരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള സാമ്പത്തിക സ്രോതസുകൾ ലഭ്യമാക്കി ഭാര്യമാരെ സാമ്പത്തികമായി ശാക്തീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വരുമാനമുള്ള സ്ത്രീയുടെ കാര്യത്തിൽ അവർ സാമ്പത്തികമായി സ്വതന്ത്രരാണ്. മാത്രമല്ല അവർ ഭർത്താവിനെയും കുടുംബത്തെയും പൂർണ്ണമായും ആശ്രയിക്കുന്നില്ല. എന്നാൽ വീട്ടമ്മമാർ എന്ന് വിളിക്കപ്പെടുന്ന സ്വതന്ത്രമായ വരുമാനമാർ​ഗമില്ലാത്ത വിവാഹിതയായ സ്ത്രീയുടെ അവസ്ഥ എന്താണെന്നും ജസ്റ്റിസ് ബിവി നാഗരത്ന ചോദിച്ചു.

വീട്ടുചെലവുകളിൽ പണം ലാഭിക്കുന്നതിനുള്ള വീട്ടമ്മാരുടെ സാമർഥ്യം എടുത്തു പറഞ്ഞ കോടതി വീട്ടമ്മമാർ തങ്ങളുടെ സ്വകാര്യ ചെലവുകൾക്കായി പ്രതിമാസ കുടുംബ ബജറ്റിൽ നിന്ന് കഴിയുന്നത്ര പണം ലാഭിക്കാൻ ശ്രമിക്കുന്നുവെന്ന് കോടതി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

Related Articles

Popular Categories

spot_imgspot_img