web analytics

സ്ഥിരം കുറ്റവാളികള്‍ക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ടാവരുതെന്ന് സുപ്രിം കോടതി

സ്ഥിരം കുറ്റവാളികള്‍ക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ടാവരുതെന്ന് സുപ്രിം കോടതി

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുമ്പോൾ ഹൈക്കോടതികൾ കർശനമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.

പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും കുറ്റത്തിന്റെ തീവ്രതയും നിർബന്ധമായും പരിഗണിച്ച ശേഷമേ ജാമ്യം നൽകാവൂവെന്ന് കോടതി വ്യക്തമാക്കി.

പട്‌ന ഹൈക്കോടതി നൽകിയ ജാമ്യ ഉത്തരവ് റദ്ദാക്കിയുകൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിർദേശം.
സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കോടതി നിരീക്ഷിച്ചു.

ക്രിമിനൽ കേസുകളിൽ ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ രണ്ട് പ്രധാന ഘടകങ്ങൾ നിർണ്ണായകമായി പരിശോധിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.

ഒന്നാമതായി, പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം. സ്ഥിരം കുറ്റവാളികളാണെങ്കിൽ ജാമ്യം നിഷേധിക്കാം.

രണ്ടാമതായി, കുറ്റകൃത്യത്തിന്റെ തീവ്രത. മുൻപ് കേസുകളില്ലെങ്കിലും അതിക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കു ജാമ്യം അനുവദിക്കുന്നത് അതീവ ജാഗ്രതയോടെയാകണമെന്നും കോടതി വ്യക്തമാക്കി.

“ജയിൽ അല്ല, ജാമ്യമാണ് നിയമത്തിന്റെ ആത്മാവ്” എന്ന നിലപാട് മുൻപ് പലതവണ കോടതി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, അതിനർഥം പ്രതികളുടെ പശ്ചാത്തലവും കുറ്റത്തിന്റെ ഗുരുതരതയും അവഗണിക്കാം എന്നല്ല എന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

കൊടും കുറ്റവാളികളായ അഞ്ച് പ്രതികൾക്ക് പട്‌ന ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ഇവർ സ്ഥിരം കുറ്റവാളികളാണെന്നും നിരവധി കേസുകൾ ഇവർക്കെതിരെ നിലനിൽക്കുന്നുണ്ടെന്നും, ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാതെയാണ് ഹൈക്കോടതി ജാമ്യം നൽകിയതെന്നും സുപ്രീംകോടതി വിമർശിച്ചു.

ആസൂത്രിതമായി ആയുധങ്ങളുമായി കൊലപാതകങ്ങളിൽ ഏർപ്പെടുന്നവർ പുറത്തുണ്ടായാൽ കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്നും, ജാമ്യം കൊടും കുറ്റവാളികളുടെ അവകാശമല്ല എന്ന കാര്യം പരമോന്നത കോടതി ഈ ഉത്തരവിലൂടെ വീണ്ടും ഓർമിപ്പിച്ചുവെന്നും നിരീക്ഷിച്ചു.

English Summary

The Supreme Court has issued fresh guidelines to High Courts on granting bail in criminal cases, stressing that the accused’s criminal history and the severity of the offence must be carefully examined. Setting aside a Patna High Court order, the apex court ruled that habitual and violent offenders should not be granted bail lightly.

supreme-court-guidelines-bail-criminal-cases-high-courts

Supreme Court, Bail Guidelines, Criminal Cases, High Courts, Habitual Offenders, Indian Judiciary, Legal News

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

വിജയവും സന്തോഷവും കൈവരും; ഇന്നത്തെ നക്ഷത്രഫലം

വിജയവും സന്തോഷവും കൈവരും; ഇന്നത്തെ നക്ഷത്രഫലം മേടം: ഇന്ന് നേട്ടങ്ങളുടെ ദിവസം. പ്രവർത്തനങ്ങളിൽ...

നഗ്നചിത്ര ഭീഷണി; സ്വർണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ

നഗ്നചിത്ര ഭീഷണി; സ്വർണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ ശാസ്താംകോട്ട: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ...

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം സംവിധാനം വരുന്നു

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം...

ഊട്ടിയിൽ ‘പൂക്കാലം’; നാളെ മുതൽ ട്രാഫിക് നിയന്ത്രണം, വഴിമാറി ഓടണം

ഊട്ടിയിൽ 'പൂക്കാലം'; നാളെ മുതൽ ട്രാഫിക് നിയന്ത്രണം, വഴിമാറി ഓടണം ഊട്ടി: സീസൺ തിരക്കിനെ...

ലോഡ് ഷെഡ്ഡിംഗ് തിരിച്ചടി; ബാറ്ററി സ്റ്റോറേജിലേക്ക് തിരിഞ്ഞ് സോളാർ ഉപഭോക്താക്കൾ

ലോഡ് ഷെഡ്ഡിംഗ് തിരിച്ചടി; ബാറ്ററി സ്റ്റോറേജിലേക്ക് തിരിഞ്ഞ് സോളാർ ഉപഭോക്താക്കൾ തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്...

Related Articles

Popular Categories

spot_imgspot_img