ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാല്പതോളം സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമയച്ചത് സ്‌കൂള്‍ വിദ്യാർത്ഥികളെന്ന് പോലീസ്. ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്ലിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. രോഹിണി ജില്ലയിലെ രണ്ട് സ്‌കൂളുകളിലേക്കാണ് വിദ്യാര്‍ഥികള്‍ ഭീഷണി സന്ദേശമയച്ചത്.(Students behind bomb threat to schools in Delhi)
രണ്ട് സ്‌കൂളുകളിലേക്ക് ഇമെയിലുകള്‍ അയച്ചത് ഒരേ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികളാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. പരീക്ഷയ്ക്ക് പഠിക്കാത്തതിനാൽ പരീക്ഷ നീട്ടിവെക്കാനാണ് വിദ്യാര്‍ഥികള്‍ ഭീഷണി സന്ദേശമയച്ചതെന്ന് പോലീസ് പറയുന്നു. കുട്ടികളെ കൗണ്‍സിലിങ് നല്‍കി വിട്ടയച്ചെന്നും പോലീസ് വ്യക്തമാക്കി.