കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണിയുയർത്തിയ 10 സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ കർശന നടപടിയുമായി സുരക്ഷാ ഏജൻസികൾ.Strict action against 10 social media accounts that made bomb threats against planes.
ഇതുവരെ 10 അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്തുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. എക്സ് പ്ലാറ്റ്ഫോമിലുള്ള അക്കൗണ്ടുകളാണ് ഇതിൽ ഭൂരിഭാഗവും.
ആഭ്യന്തര, രാജ്യാന്തര സർവീസുകൾ നടത്തുന്ന വിമാനങ്ങൾക്കുനേരെയാണ് വ്യാജ ബോംബ് ഭീഷണി ഉണ്ടായത്.
വിമാന സർവീസുകൾക്ക് നേരെ വന്ന എല്ലാ ഭീഷണികളിലെയും വാചകഘടനയും വാക്കുകളും വാചകങ്ങളും തമ്മിൽ സാമ്യം ഉണ്ടെന്നു കണ്ടെത്തി. ഇതിനെ തുടർന്നാണ് ഈ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
സമൂഹമാധ്യമങ്ങളിലും ഡാർക്ക് വെബിലും നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ഏജൻസികൾ അറിയിച്ചു.
അക്കൗണ്ടുകൾ എവിടെ നിന്നാണ് ഇത്തരം സന്ദേശങ്ങൾ കൈമാറുന്നത് എന്ന് അടക്കമുള്ള കാര്യങ്ങളും അന്വേഷിച്ചു വരികയാണ്.
എല്ലാം വ്യാജമാണെന്നു തെളിഞ്ഞെങ്കിലും ഓരോ ഭീഷണി ഉയർന്നാലും സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി.
തിങ്കളാഴ്ച മുതൽ, 24 ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവീസുകളുടെ നേർക്ക് ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്.