തെരുവിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന് വലയം തീർത്ത് കാവലിരുന്ന് തെരുവ് നായ്ക്കൾ
കൊൽക്കത്ത: ജനിച്ചതിന് പിന്നാലെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു നവജാത ശിശുവിന് സംരക്ഷകരായി മാറിയത് തെരുവ് നായകളാണ്.
പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലെ നബദ്വീപിൽ റെയിൽവേ ജീവനക്കാരുടെ കോളനിയിലെ ശുചിമുറിക്കു പുറത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനോട് ഒരു രാത്രി മുഴുവൻ നായകൾ കാവലിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
ഉപേക്ഷിച്ച ശിശുവിനെ നായകൾ ആക്രമിക്കാതെ, മറിച്ച് കുഞ്ഞിന് ചുറ്റും വലയമിട്ട് കാവൽ നിന്നു.
രാത്രിയിലുടനീളം അവർ കുരയ്ക്കുകയോ കുഞ്ഞിനെ ഭീഷണിപ്പെടുത്തുകയോ ചെയ്തില്ല. പുലർച്ചെ കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് നാട്ടുകാർ വിവരം അറിയുന്നത്.
സ്ഥലത്തെത്തിയ ശുക്ല മണ്ഡലിനോട് നായകൾ അനുസരണയോടെ മാറിനിന്നു.
കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
ജനിച്ചതിന് തൊട്ടുപിന്നാലെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് സംരക്ഷകരായി തെരുവ് നായ്ക്കൾ.
പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ നബദ്വീപ് നഗരത്തിലാണ് തെരുവ് നായകൾ ഒരു രാത്രി മുഴുവൻ നവജാത ശിശുവിന് കാവലിരുന്നത്.
പുലർച്ചെ മനുഷ്യരെത്തി കുഞ്ഞിനെ കണ്ടെത്തുംവരെ ഒരു സംഘം നായകൾ കുഞ്ഞിന് ചുറ്റും കാവലിരിക്കുകയായിരുന്നു.
റെയിൽവേ ജീവനക്കാരുടെ കോളനിയിലെ ശുചിമുറിക്കു പുറത്താണ് അജ്ഞാതർ നവജാത ശിശുവിനെ ഉപേക്ഷിച്ചത്.
നിലത്തുകിടന്ന പിഞ്ചുകുഞ്ഞിനെ തെരുവ് നായകൾ ആക്രമിച്ചില്ല. പകരം കുഞ്ഞിനു ചുറ്റും വലയം തീർത്തു.
രാത്രിമുഴുവൻ കുഞ്ഞിന് ചുറ്റുമായി ഇരുന്ന നായകൾ കുരയ്ക്കുകയോ കുഞ്ഞിനെ കടിക്കുകയോ ചെയ്തില്ല.
പുലർച്ചെ, കുഞ്ഞിന്റെ കരച്ചിൽ മാത്രമാണ് കേട്ടതെന്ന് പരിസരവാസികൾ പറഞ്ഞു.
പ്രദേശവാസിയായ ശുക്ല മണ്ഡൽ എത്തിയപ്പോൾ നായ്ക്കൾ ഒരു വശത്തുനിന്ന് അനുസരണയോടെ മാറിക്കൊടുത്തു.
കുട്ടി ചികിത്സയിലാണ്. മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
English Summary
In Nabadwip, Nadia district of West Bengal, stray dogs protected an abandoned newborn left outside the toilet of a railway employees’ colony. Instead of harming the baby, the dogs formed a protective circle around it throughout the night. Locals discovered the infant early in the morning after hearing its cries. The baby has been hospitalized, and police have launched an investigation to trace the parents.
stray-dogs-guard-abandoned-newborn-nabadwip
West Bengal, Nabadwip, Stray Dogs, Newborn Rescue, Child Abandonment, Police Investigation









