web analytics

പെരിയാറിൽ തുടങ്ങി മതിലകത്തെത്തി; ഇപ്പോഴിത പൂവ്വത്തും കടവിലും; മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് പതിവാകുന്നു

തൃശൂർ: മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് പതിവു സംഭവമാകുന്നു. തൃശ്ശൂർ വെള്ളാങ്കല്ലൂർ പൂവ്വത്തുംകടവിൽ കനോലി കനാലിൽ കൂടുകെട്ടി വളർത്തിയിരുന്ന മത്സ്യങ്ങളാണ് ഇന്നലെ കൂട്ടത്തോടെ ചത്തുപൊങ്ങിയത്.

ഷൺമുഖം കനാലിൽ നിന്ന് മലിന ജലം പുഴയിലേക്ക് തുറന്ന് വിട്ടതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്ന് കർഷകർ പറയുന്ന. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കർഷകർ പറയുന്നു.

വെള്ളാങ്കല്ലൂർ സ്വദേശികളായ നാല് പേർ ചേർന്ന് നടത്തുന്ന മത്സ്യക്കൂടു കൃഷിയിലെ മത്സ്യങ്ങളാണ് ചത്തത്. സർക്കാർ സഹായത്തോടെയായിരുന്നു കൃഷി.

കഴിഞ്ഞ ദിവസം മതിലകം തൃപ്പേക്കുളത്ത് കനോലി കനാലിൽ വളർത്തിയിരുന്ന മത്സ്യങ്ങളും ചത്തുപൊങ്ങിയിരുന്നു. മതിലകം സ്വദേശി ഖദീജാബി മാഹിന്റെ മത്സ്യകൃഷിയാണ് നശിച്ചത്. രണ്ടായിരം കളാഞ്ചി, ആയിരം കരിമീൻ കുഞ്ഞുങ്ങളെയുമാണ് പുഴയിൽ കൂടുകെട്ടി വളർത്തിയിരുന്നത്. ഇവയിൽ പകുതിയിലധികവും ചത്തുപോയിരുന്നു.

നേരത്തെ പെരിയാറിലും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത് വലിയ ചർച്ചയ്‌ക്കും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.

 

Read Also:മഴയത്ത് കുളം നിറഞ്ഞു കവിഞ്ഞു; കുളിക്കാനിറങ്ങുന്നതിനിടെ കാൽ വഴുതി വീണത് കൗമാരക്കാരായ കൂട്ടുകാർ;രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img