web analytics

സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ മാത്രം സർക്കാരിന് ജാഗ്രത ഇല്ലാതെപോയി; ബാധിക്കുക 509 സർക്കാർ പ്രൈമറി സ്‌കൂളുകളെ

പത്തനംതിട്ട: സ്‌കൂൾ തുറക്കുന്നതിന് മുമ്പ് സ്‌കൂളുകൾ സജ്ജമാക്കുന്നതിന് പ്രഥമാധ്യാപകന്റെ സാന്നിധ്യം പ്രധാനമാണ്. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന് ജാഗ്രത ഇല്ലാതെപോയി. തിങ്കളാഴ്ച സ്‌കൂൾ തുറക്കുമ്പോൾ പ്രഥമാധ്യാപകരില്ലാതെ 509 സർക്കാർ പ്രൈമറി സ്‌കൂളുകൾ.

പ്രഥമാധ്യാപകരില്ലാത്ത സ്‌കൂളുകളിൽ ഒരു അധ്യാപകന് ചുമതല നൽകിയാണ് പ്രവേശനോത്സവ ഒരുക്കം നടന്നുവരുന്നത്.അധ്യാപകരിൽനിന്ന് സ്ഥാനക്കയറ്റം നൽകി ഒഴിവ് നികത്താത്തതാണ് കാരണം. എന്നാൽ എറണാകുളം ജില്ലയിൽ ആകെയുള്ള 41 ഒഴിവുകളിൽ 21 ഇടത്ത് പ്രഥമാധ്യാപകരെ നിയമിച്ചതാണ് നടന്ന ഏക നടപടി.

വിദ്യാഭ്യാസവകുപ്പിലെ മറ്റു തസ്തികകളിൽ കൃത്യമായി സ്ഥാനക്കയറ്റം നടക്കുകയുംചെയ്തു. ഡി.ഇ.ഒ. മാരിൽനിന്ന് ഡി.ഡി. മാരിലേക്കും ഹൈസ്‌കൂൾ പ്രഥമാധ്യാപകർ/ എ.ഇ.ഒ.മാർ എന്നിവരിൽനിന്ന് ഡി.ഇ.ഒ. മാരിലേക്കും ജൂനിയർ സൂപ്രണ്ടുമാരിൽനിന്ന് സീനിയർ സൂപ്രണ്ടുമാരിലേക്കും ഹെഡ് ക്ലർക്കുമാരിൽനിന്ന് ജൂനിയർ സൂപ്രണ്ടുമാരിലേക്കുമുള്ള സ്ഥാനക്കയറ്റങ്ങളാണ് നടന്നത്.ഓരോ ജില്ലയിലും അതത് വിദ്യാഭ്യാസ ഉപ ഡയറകട്കർമാരാണ് സ്ഥാനക്കയറ്റത്തിന്റെ ഉത്തരവ് സർക്കാർ അനുമതിയോടെ പുറത്തിറക്കേണ്ടത്. എൽ.പി. മാത്രമുള്ളവയും യു.പി. മാത്രമുള്ളവയും രണ്ടുംകൂടി ഉള്ളവയുമായ സ്‌കൂളുകകൾ ഒഴിഞ്ഞു കിടക്കുന്നവയിലുണ്ട്.

120 സ്‌കൂളുകളിൽ പ്രഥമാധ്യാപകരില്ലാത്ത മലപ്പുറം ജില്ലയാണ് ഇക്കാര്യത്തിൽ മുന്നിൽ. 17 ഇടത്ത് പ്രഥമാധ്യാപകരില്ലാത്ത തൃശ്ശൂരിലാണ് ഏറ്റവും കുറവ്. ജില്ലകളിലെ സ്ഥിതി ഇങ്ങനെ:

തിരുവനന്തപുരം-75

കൊല്ലം-40

പത്തനംതിട്ട-27

ആലപ്പുഴ-35

കോട്ടയം-34

ഇടുക്കി-24

എറണാകുളം-20

തൃശ്ശൂർ-17

പാലക്കാട്-35

മലപ്പുറം-120

കോഴിക്കോട്-40

വയനാട്-27

കണ്ണൂർ-28

കാസർകോട് -62

 

Read Also:പെരിയാറിൽ തുടങ്ങി മതിലകത്തെത്തി; ഇപ്പോഴിത പൂവ്വത്തും കടവിലും; മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് പതിവാകുന്നു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img