web analytics

സ്പോര്‍ട്സ് ഹോസ്റ്റല്‍ പ്രവേശനം : സെലക്ഷന്‍ ട്രയല്‍സ് 25 ന്

സ്പോര്‍ട്സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള ഹോസ്റ്റലുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തെ പി.ജി വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനായി അതത് കായികയിനങ്ങളില്‍ ദേശീയ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്കായി സെലക്ഷന്‍ നടത്തുന്നു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 25 ന് നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 25 രാവിലെ 8 ന് ആധാര്‍കാര്‍ഡ്, രണ്ട് പാസ്സ്പോര്‍ട്ട്‌ ൈസസ്സ് ഫേട്ടോ, സ്പോര്‍ട്സ് മികവ് തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്പോര്‍ട്സ് കിറ്റ് എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്.

അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍, സ്വിമ്മിംഗ്, തായ്ക്വോണ്ടാ, കബഡി, ഗുസ്തി, ആര്‍ച്ചറി, ബോക്സിങ്, െസെക്ലിംഗ്, ഫെന്‍സിങ്, ഹാന്‍ഡ്ബോള്‍, ഹോക്കി, ജൂഡോ,കനോയിങ്&കയാക്കിങ്, ഖോ-ഖോ, നെറ്റ്ബോള്‍, വെയ്റ്റ് ലിഫ്റ്റിംഗ്, റോവിങ്, സോഫ്റ്റ്ബോള്‍ എനീ കായിക ഇനങ്ങളിലായിരിക്കും സെലക്ഷന്‍ നടത്തുന്നത്.

വിദ്യാഭ്യാസ യോഗ്യത, കായിക മികവ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ജൂണ്‍ 20 ന് മുന്‍പായി keralasportscouncil@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്0471-2330167, 2331546

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img