web analytics

ഭ്രാന്തന്മാരുടെ റിവ്യു എടുക്കാൻ പാടില്ല… ‘ആറാട്ടണ്ണനെ’ തിയറ്ററിൽ നിന്നും ഇറക്കി വിട്ടു

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യു പറഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വൈറലായ ആളാണ് സന്തോഷ് വർക്കി.

ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് വർക്കി അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററുകളിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. എന്നാൽ തന്നെ തിയറ്ററിൽ നിന്നും ഇറക്കി വിട്ടുവെന്നാണ് സന്തോഷ് വർക്കിയുടെ ആരോപണം.

തനിക്ക് ഭ്രാന്താണെന്ന് തിയറ്റർ ഉടമ പറഞ്ഞുവെന്നും തന്റെ റിവ്യു എടുക്കരുതെന്ന് മാധ്യമങ്ങളോട് ഇയാൾ പറ‍ഞ്ഞുവെന്നും സന്തോഷ് വർക്കി പറയുന്നു.

‘ഞാൻ ഭ്രാന്തനാണ് എന്റെ റിവ്യു എടുക്കരുതെന്ന്. ആ ഓണർ പറഞ്ഞതാണ്. ഭ്രാന്തന്മാരുടെ റിവ്യു എടുക്കാൻ പാടില്ല. കേരളത്തിൽ തിയറ്റർ റിവ്യു തുടങ്ങിയത് ആരാണ്. ഇന്ന് ആറാട്ടണ്ണനെ ആർക്കും വേണ്ട. അയാളുടെ തിയറ്റർ ഫേമസ് ആയതെങ്ങനാ. ആറാട്ടണ്ണൻ ഇപ്പോൾ ഭ്രാന്തനാണ്’, എന്നാണ് സംഭവത്തെ കുറിച്ച് സന്തോഷ് വർക്കി മാധ്യമങ്ങളോട് പറഞ്ഞത്.

തിയറ്റര്‍ ഉടമയ്ക്ക് നേരെ സന്തോഷ് മോശം വാക്കുകള്‍ പ്രയോഗിക്കുന്നുമുണ്ട്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img