web analytics

രണ്ട് ജീവനക്കാർക്ക് മാത്രമായി പ്രത്യേക ഹാജർ ബുക്ക്, കളക്ടറേറ്റിൽ അയിത്താചാരമെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റിൽ ജാതി വിവേചനമെന്ന് പരാതി. കൺട്രോൾ റൂമിലെ ചൗക്കിദാർ തസ്തികയിലുള്ള രണ്ട് ജീവനക്കാരോട് ഹുസൂർ ശിരസ്തദാർ തസ്തികയിലിരിക്കുന്ന പ്രീത പ്രതാപൻ വിവേചനപരമായി പെരുമാറിയെന്നാണ് പരാതി.

സ്ഥിരം ജീവനക്കാർ ഒപ്പിടുന്ന ഹാജർ ബുക്കിൽ ഒപ്പിടാൻ അനുവദിക്കാതെ, താൽക്കാലിക ജീവനക്കാർക്കൊപ്പം ഒപ്പിടാൻ പറയുകയായിരുന്നു.

ഈ വിഷയം ജീവനക്കാർ ചോദ്യം ചെയ്തതോടെ രണ്ടുപേർക്കായി മാത്രം പ്രത്യേക ഹാജർ ബുക്ക് നൽകിയെന്നുമാണ് ജീവനക്കാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

പട്ടികജാതിയിൽപ്പെട്ട രണ്ട് ജീവനക്കാരെ മാത്രം ഉൾപ്പെടുത്തിയാണ് ഹുസൂർ ശിരസ്തദാർ തസ്തികയിലിരിക്കുന്ന പ്രീത രജിസ്റ്റർ തയ്യാറാക്കിയത്.

സംഭവം എഡിഎമ്മിന്റെ മുൻപാകെ അറിയിച്ചപ്പോൾ, ഇതൊന്നും കാര്യമാക്കേണ്ട എന്ന മറുപടിയാണ് ലഭിച്ചതെന്നും, മാത്രമല്ല കളക്ടറും ഈ വിഷയത്തിൽ വേണ്ട നടപടികൾ എടുത്തില്ലെന്നും ജീവനക്കാരിലൊരാളുടെ ഭാര്യ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img