ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന്റെ ജൂബിലി ഹിൽസ് വീടിന് നേരെ ആക്രമണം. പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ കുടുംബത്തിന് പിന്തുണ നൽകണമെന്നാവശ്യപ്പെട്ടാണ് വീടിന് നേരെ കല്ലേറുണ്ടായത്.
വീട്ടിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരെയും ആക്രമിച്ചു.
വീടിന് ഉളളിലേക്ക് അതിക്രമിച്ച് കയറിയ സംഘം കല്ലും തക്കാളികളും വലിച്ച് എറിയുകയായിരുന്നു.
ചെടിച്ചട്ടികൾ ഭൂരിഭാഗവും തല്ലിപ്പൊളിച്ചു. സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു. പത്തോളം പേരാണ് വീട്ടിൽ അതിക്രമിച്ചു കയറിയത്. മുദ്രാവാക്യം വിളികളുമായാണ് സംഘമെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കി.